അടിവസ്‌ത്രത്തില്‍ കള്ളനെ പിന്തുടര്‍ന്ന പൊലീസ്
സെന്റ് തോമസ്(വെര്‍ജിന്‍ ഐലന്റ്‌സ്): ഉടുതുണിയുടെ കാര്യം പോലും ആലോചിക്കാതെ കള്ളന്മാരെ പിന്തുടര്‍ന്ന് അറസ്റ്റുചെയ്‌ത പൊലീസ് ഉദ്യോഗസ്ഥന് ബഹുമതി.
പൊലീസ് മേധാവിയായ ഡാരിയല്‍ ചിന്നരി ആണ് വിശിഷ്ട സേവനത്തിനുള്ള ബഹുമതി നേടിയത്. സെന്റ് തോമസില്‍ നടന്ന കൊള്ളയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്ന് തോന്നിയ രണ്ടുപേരെയാണ് ഇദ്ദേഹം ഓടിച്ചിട്ട് പടിച്ചത്.
ഏതാനും ദിവസം മുമ്പാണ് സംഭവം നടന്നത്. എന്തായാലും അദ്ദേഹത്തിന്റെ അടിവസ്‌ത്രത്തിലുള്ള ഓട്ടം പാഴായില്ല. കള്ളന്മാരെ കിട്ടിയെന്ന് മാത്രമല്ല. അര്‍ഹിക്കുന്ന പ്രധാന്യവും ഈ സേവനത്തിന് ലഭിച്ചു. യുഎസിലെ കരീബിയന്‍ ഐലന്റില്‍ നടക്കുന്ന കൊള്ളകാരണം പൊറുതിമുട്ടിയിരിക്കുകയാണത്രേ പൊലീസുകാര്‍.
വ്യാഴാഴ്‌ച രാത്രി സ്വന്തം വീട്ടുവാതില്‍ക്കലാണ് ചിന്നരി കള്ളന്മാരെ കണ്ടത്. വെറും അടിവസ്‌ത്രം മാത്രം ധരിച്ച് നില്‍ക്കുമ്പോഴാണത്രേ ഇദ്ദേഹം കള്ളന്മാരെ കാണുന്നത്. അകത്തെത്തിയ അവര്‍ തോക്കു ചൂണ്ടി വീട്ടിലുള്ള പണമെല്ലാം നല്‍കാന്‍ ആവശ്യപ്പെട്ടു. ചിനരി ചാടി തോക്കെടുക്കുമ്പോഴേയ്‌ക്കും കള്ളന്മാര്‍ പുറത്തേയ്‌ക്ക് ഓടി.
അദ്ദേഹം സ്വന്തം വാഹനത്തില്‍ ഇവര്‍ക്ക് പിന്നാലെ പോയി. വാഹനത്തിലെത്തിയ കള്ളന്മാര്‍ അതിലായിരുന്നു ആദ്യം രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് അവര്‍ വാഹനം ഉപേക്ഷിച്ച് ഓടാന്‍ തുടങ്ങി. ചിന്നരി വാഹനത്തില്‍ അവരെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.


Click it and Unblock the Notifications