യാഹൂ എഒഎല്ലില്‍ ലയിച്ചേക്കും?
ലണ്ടന്‍ : അമേരിക്കാ ഓണ്‍ലൈനുമായുളള ലയന ചര്‍ച്ചകള്‍ യാഹൂ പുനരാരംഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
ഗൂഗിള്‍, ഡിസ്നി എന്നീ വമ്പന്‍ കമ്പനികളുമായുളള സഹകരണത്തിന് യാഹൂ ശ്രമം തുടങ്ങിയെന്നും ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാര്‍ത്തയുടെ ഉറവിടം ടൈംസ് വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കാ ഓണ്‍ലൈനുമായി ലയന ചര്‍ച്ചകള്‍ യാഹൂ നേരത്തെ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഓഹരി വില സംബന്ധിച്ച് യോജിപ്പിലെത്താത്തിനാല്‍ അന്ന് ചര്‍ച്ചകള്‍ പാതി വഴി മുടങ്ങുകയായിരുന്നു.
പുതിയ വാര്‍ത്തയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. യാഹൂവിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നറിയിച്ച് മൈക്രോസോഫ്റ്റ് മുന്നോട്ടു വെച്ച കരാറിനെ തുടര്‍ന്നാണ് പഴയ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
യാഹൂവിനെ കൈപ്പിടിയിലൊതുക്കാന്‍ മൈക്രോസോഫ്റ്റ് ഭീഷണി ഉപയോഗിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യാഹൂ ഡയറക്ടര്‍ ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications