കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌ താക്കറെയ്‌്‌ക്കും ആസ്‌മിക്കെതിരെയും കേസ്‌

  • By Staff
Google Oneindia Malayalam News

Mumbai Police registered case against MNS chief Raj Thackeray മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ്‌ രാജ്‌ താക്കറെയ്‌ക്കെതിരെയും സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അബു അസിം ആസ്‌മിയ്‌ക്കെതിരെയും കലാപം സൃഷ്ടിക്കാന്‍ പ്രേരണ നല്കിയെന്ന കുറ്റത്തിന് പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

താക്കറെയ്‌ക്കെതിരെ വിഖ്‌രോലി പോലീസ്‌ സ്‌റ്റേഷനിലും ആസ്‌മിക്കെതിരെ ശിവജി പാര്‍ക്ക്‌ പോലീസ്‌ സ്‌റ്റേഷനിലുമാണ്‌ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

രണ്ട്‌ നേതാക്കള്‍ക്കുമെതിരെ സെക്ഷന്‍ 153 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന്‌ മുംബൈ പോലീസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ദത്രേയ കര്‍ലെ പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ്‌ കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

ഉത്തരേന്ത്യക്കാരെ മുംബൈയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു രാജ്‌ താക്കറെയുടെ പ്രസ്‌താവനയെ തുടര്‍ന്ന്‌ സമാജ്‌ വാദി പാര്‍ട്ടി പ്രവര്‍ത്തകരും എംഎന്‍എസ്‌ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം മുംബൈ നഗരത്തില്‍ ഭീതി സൃഷ്ടിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X