മുന്നാഭായി മന്യതക്ക് താലി കെട്ടി
മുംബൈ: ഹിന്ദു ആചാര പ്രകാരം ബോളിവുഡ് താരം സഞ്ജയ് ദത്ത് നടി മന്യതയെ വിവാഹം ചെയ്തു. മന്യതയുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് തിങ്കളാഴ്ച ചടങ്ങുകള്‍ നടന്നത്.
ഫിബ്രവരി ഏഴിന് ഗോവയില്‍ വച്ച് ബന്ധുക്കളുടെയും ഏതാനും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിവാഹത്തിനു ശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. എന്റെ വിവാഹത്തില്‍ നിങ്ങള്‍ സന്തുഷ്ടരല്ലേയെന്ന് സഞ്ജയ് ദത്ത് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. സന്തോഷം തനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ലെന്ന് മന്യത പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി സഞ്ജയ് ദത്തും മന്യതയും പ്രണയത്തിലാണ്. ബോളിവുഡിലെ ഐറ്റം നമ്പര്‍ താരമായിരുന്നു മന്യത.
സഞ്ജയ് ദത്തിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും മന്യതയെ എല്പിച്ചിരിക്കുകയാണ്. സഞ്ജയ് ദത്തിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനി നടത്തുന്നതും മന്യതയാണ്.












Click it and Unblock the Notifications