Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകവലി നിരോധന ബോര്‍ഡ്‌ വെയ്‌ക്കാന്‍ ഉത്തരവ്‌

NO Smoking ദില്ലി: ഒന്നുകില്‍ പുക വലിയ്‌ക്കരുതെന്ന ബോര്‍ഡ്‌ വയ്‌ക്കുക, അല്ലെങ്കില്‍ പിഴയടയ്‌ക്കുക. ദില്ലി പോലീസിന്റെ ഈ പുതിയ തീരുമാനം ദില്ലിയിലെ ഹോട്ടലുകളിലും വ്യാപരസ്ഥാപനങ്ങളിലും നടപ്പാക്കി തുടങ്ങി.

പുതിയ തീരുമാന പ്രകാരം പുകവലി നിരോധിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ മുന്നില്‍ തന്നെ പുകവലി നിരോധന മുന്നറിയിപ്പ്‌ ബോര്‍ഡ്‌ സ്ഥാപനമുടമ സ്വന്തം ചെലവില്‍ സ്ഥാപിയ്‌ക്കണം.

ഭക്ഷണശാലകള്‍, ഗസ്‌റ്റ്‌ ഹൗസുകള്‍, സിനിമ തിയറ്ററുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം പുകവലി നിരോധന മുന്നറിയിപ്പ്‌ ബോര്‍ഡ്‌ നിര്‍ബന്ധമാക്കിയതായി ദില്ലി പോലീസ്‌ അധികൃതര്‍ പറഞ്ഞു.

നിയമ പ്രകാരം സ്ഥാപനത്തിന്റെ മാനേജരോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ നടത്തിപ്പിന്‌ ചുമതലപ്പെട്ടവരോ ആയിരിക്കുംമുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിന് ചുമതലപ്പെട്ടവര്‍.

ഇവര്‍ നിര്‍ബന്ധമായും സ്ഥാപനങ്ങള്‍ക്കു മുന്നില്‍ 'പുകവലി ശിക്ഷാര്‍ഹം', 'പുകവലി നിരോധിത മേഖല' എന്നീ അറിയിപ്പ്‌ ബോര്‍ഡുകള്‍ കര്‍ശനമായി സ്ഥാപിക്കണമെന്ന്‌ ദില്ലി പോലീസ്‌ നല്കിയിരിക്കുന്ന ഉത്തരവ്‌.

മുന്നറിയിപ്പ്‌ ബോര്‍ഡ്‌ സ്ഥാപിക്കാത്തവരില്‍ നിന്ന്‌ ഭീമമായ പിഴ ഈടാക്കാനും ദില്ലി പോലീസ് പോലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+