രാജ് താക്കറെയ്ക്കെതിരെ കേസെടുത്തു
മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ സേനാ നേതാവ് രാജ് താക്കറെയ്ക്കെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജനിച്ച നാടിന്റെയും ഭാഷയുടെയും പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിച്ചുവെന്നതാണ് താക്കറെയ്ക്കെതിരായ കുറ്റം.
രാജ് താക്കറെയ്ക്കും സമാജ് വാദി പാര്‍ട്ടി അബു അസിം ആസ്മിക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമെത്തിയ ആളുകള്‍ക്കു നേരെ മുംബൈയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് രാജ് താക്കറെയുടെ ചില പ്രസ്താവനകളെ തുടര്‍ന്നാണ്. ഉത്തരേന്ത്യന്‍ ഉത്സവമായ ഛാട്ട് പൂജ മുംബൈയില്‍ നടത്തുന്നത് നിര്ത്തലാക്കണമെന്നും അമിതാഭ് ബച്ചന് ഉത്തര്‍പ്രദേശിനോടാണ് കൂറെന്നും താക്കറെ പറഞ്ഞിരുന്നു.
പ്രകോപനപരമായ പ്രസംഗങ്ങളെ തുടര്‍ന്ന് രാജ് താക്കറെയെ അറസ്റ്റ് ചെയ്യണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications