കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിയ്‌ക്കണം; വെളിയം
കൊല്ലം: ഭിന്നിച്ചു നില്‌ക്കുന്ന കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ ഒത്തു ചേരാന്‍ സമയമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒത്തു ചേരലിനെക്കുറിച്ച് വിഎസ് അച്യൂതാനന്ദന്‍ നടത്തിയ പ്രസ്‌താവനയെയും വെളിയം പരാമര്‍ശിച്ചു.
വിഎസ്‌് അച്യുതാനന്ദന്‍ പാര്‍ട്ടികളുടെ യോജിപ്പിനെക്കുറിച്ച് പറഞ്ഞത് നന്നായി. പെട്ടെന്നു തന്നെ യോജിക്കണമെന്നല്ല ഞങ്ങള്‍ പറഞ്ഞത്. സ്വസ്ഥമായി ആലോചിച്ചതിനു ശേഷം തീരുമാനമെടുക്കുക. രണ്ടു പാര്‍ട്ടികളും തമ്മില്‍ ഒരക്ഷത്തിന്റെ വ്യത്യാസമേയുള്ളൂ.
രണ്ടും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍. പാര്‍ട്ടികള്‍ക്കിടിയിലുണ്ടായ ഭിന്നത ഭരണത്തില്‍ നിന്നുമകന്നു നിക്കാന്‍ ഇടയാക്കി. പാര്‍ട്ടി ഭിന്നിച്ചതില്‍ ദുഖമുണ്ട്-വെളിയം പറഞ്ഞു.
പ്രസംഗത്തില്‍ ക്രസ്‌ത്യന്‍ മതനേതാക്കന്മാര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ വെളിയം വിമര്‍ശിച്ചു. ബിഷപ്പുമാര്‍ സമരം ചെയ്യുന്നതെന്തിനെന്ന് മനസിലാകുന്നില്ല.
കോഴ വാങ്ങാമെന്ന് ഏത് മതത്തിലാണ പറഞ്ഞിട്ടുള്ളത്. ബിഷപ്പുമാര്‍ ഇതിനുത്തരം നല്‌കണം. പുരോഹിത വേഷമിട്ടിട്ടുള്ള സമരം നല്ല നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications