വിഎസ് മന്ത്രിമാരെ ഒറ്റപ്പെടുത്തുന്നെന്ന് സിപിഎം
കോട്ടയം : സ്വന്തം പ്രതിച്ഛായയ്ക്കു വേണ്ടി മന്ത്രിമാരെ ഒറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയാണ് വി എസ് അച്യുതാനന്ദനെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ് പാര്‍ട്ടിയ്ക്കെതിരെയുളള വിവാദങ്ങള്‍ പലതും നടക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നത് വി എസാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭരണം മന്ദഗതിയിലായത് പാര്‍ട്ടിയിലെ ഭിന്നത മൂലമാണ്. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ ഉത്തരവാദിത്വ ബോധം കാണിക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ വിഎസ് തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്.
കഴിഞ്ഞ സമ്മേളനത്തിനു ശേഷം സിപിഎമ്മിന് സംഘടനാപരമായ വളര്‍ച്ചയുണ്ടായതായി വര്‍ദ്ധിച്ച പാര്‍ട്ടി മെമ്പര്‍ഷിപ്പ് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വേരോട്ടം കൂടിയതായും പരാമര്‍ശമുണ്ട്.
സര്‍ക്കാരിന്റെ പല നേട്ടങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി, കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ എന്നിവ ഇടതു സര്‍ക്കാരിന്റെ നേട്ടമാണെന്ന് എടുത്തു പറയുന്നു.












Click it and Unblock the Notifications