Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു

കോട്ടയം: സഖാവ്‌ കൃഷ്‌ണപിള്ളയുടെ സ്‌മരണകളുറങ്ങുന്ന മണ്ണില്‍ ചെങ്കടലായെത്തിയ ജനസഞ്ചയത്തെ സാക്ഷിയാക്കി രക്ത പതാക ഉയര്‍ത്തിയതോടെ നാലു ദിവസം നീണ്ടു നില്‌ക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്‌ തുടക്കമായി.

കൃഷ്‌ണപിള്ള നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ വൈക്കം വിശ്വനാണ്‌ പതാക ഉയര്‍ത്തിയത്‌. തുടര്‍ന്ന്‌ നേതാക്കളടക്കമുള്ളവര്‍ ജാഥയായി തിരുനക്കര മൈതാനത്തെ ഇഎംഎസ്‌ നഗറിലെത്തി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കേന്ദ്രക്കമിറ്റിയംഗം എ. വിജയരാഘവന്‍ എംപിയില്‍ നിന്ന്‌ ദീപശിഖ ഏറ്റുവാങ്ങി സമ്മേളന നഗരിയില്‍ ദീപം ജ്വലിപ്പിച്ചതോടെ കൂടി നിന്നിരുന്ന ജനസഞ്ചയം മുദ്രാവാക്യങ്ങള്‍ മുഴക്കി.

സംസ്ഥാനക്കമിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റ്‌ അംഗങ്ങളും അണി നിരന്ന വേദിയില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതനാനന്ദന്റെയും സംസ്ഥാന കമ്മിറ്റിയംഗം എസ്‌. ശര്‍മ്മയുടെയും അസാന്നിധ്യം ശ്രദ്ധേയമായി. മുഖ്യമന്ത്രി കോട്ടയത്ത്‌ തന്നെയുണ്ടായിട്ടും ചടങ്ങില്‍ പങ്കെടുത്തില്ല.

പുന്നപ്ര വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ദീപശിഖ തെളിയിച്ചു നല്‌കിയത്‌ വിഎസായിരുന്നു. എന്നാല്‍ സമ്മേളന വേദിയില്‍ ദീസ്ഥാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വി.എസ്‌ എത്തിയില്ല.

സംസ്ഥാന സമ്മേളനത്തില്‍ ഒന്നാം ദിനമായ തിങ്കളാഴ്‌ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട്‌ സമ്മേളനത്തില്‍ അവതരിപ്പിയ്‌ക്കും. റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള ചര്‍ച്ച തുടര്‍ന്നുള്ള രണ്ടു ദിനങ്ങളിലായി നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+