Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനെതിരെയും അന്വേഷണം വേണം: സിപിഐ

കോഴിക്കോട്‌ ദേവസ്വം മന്ത്രി ജി. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇടതുമുന്നണിയിലും മന്ത്രി സഭയിലും പരാതി ഉന്നയിക്കുമെന്ന്‌്‌ സിപിഐ അസിസ്റ്റന്റ്‌ സെക്രട്ടറി സി.എന്‍ ചന്ദ്രന്‍ പറഞ്ഞു.

മന്ത്രി എല്‍ഡിഎഫ്‌ വിരുദ്ധരുടെ നാവാകാന്‍ ശ്രമിക്കേണ്ട. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ രണ്ടംഗങ്ങള്‍ക്കെതിരെ മാത്രം വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിനെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡില്‍ എന്തെങ്കിലും തരത്തില്‍ അഴിമതിയുണ്ടെങ്കില്‍ ആദ്യം അന്വേഷിക്കേണ്ടത്‌ മന്ത്രിയുടെ പ്രവര്‍ത്തനങ്ങളാണ്‌.

മുന്നണി പ്രവര്‍ത്തനങ്ങള്‍ ലംഘിയ്‌ക്കുന്നതാണ്‌ സുധാകരന്റെ നടപടികള്‍. താന്‍ വലിയവനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തിനു തന്നെ വിനയാകുമെന്ന്‌ ചന്ദ്രന്‍ മുന്നറിയിപ്പ്‌ നല്‌കി.

പുതിയ ദേവസ്വം ബോര്‍ഡ്‌ നിലവില്‍ വന്നതു മുതല്‍ അദ്ദേഹം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മന്ത്രി ഉന്നയിക്കുകയാണ്‌‌- ചന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+