മൈക്രോസോഫ്റ്റ് യാഹൂവിനിട്ട വില കൂട്ടിയേക്കും
സാന്‍ ഫ്രാന്‍സിസ്കോ: 416 കോടി ഡോളര്‍ രൂപക്ക് യാഹൂവിനെ വാങ്ങാമെന്ന മൈക്രോസോഫ്റ്റിന്റ ഓഫര്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് യാഹൂ ഡയറക്ടര്‍ ബോര്‍ഡ് മൈക്രോസോഫ്റ്റിനെ അറിയിച്ചു.
യാഹൂവിന് തങ്ങളിട്ട വില കൂട്ടി പുതിയ ഓഫര്‍ മുന്നോട്ടുവയ്ക്കുമോയെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല. അതിനു സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. ഓഹരിയൊന്നിന് 31 ഡോളര്‍ നിരക്കില്‍ ഷെയര്‍ വാങ്ങാന്‍ തയ്യാറാണെന്നാണ് നേരത്തെ മൈക്രോസോഫ്റ്റ് യാഹൂവിനെ അറിയിച്ചിരുന്നത്. ഓഹരിയൊന്നിന് 35 ഡോളര്‍ എന്ന പുതിയ നിര്‍ദേശം മൈക്രോസോഫ്റ്റ് മുന്നോട്ടുവച്ചേക്കും. ഇത് 40 ഡോളര്‍ വരെയാകാമെന്നും വിദഗ്ധര്‍ പറയുന്നു.
യാഹൂവിന്റെയും ഷെയര്‍ഹോള്‍ഡര്‍മാരുടെയും താത്പര്യങ്ങള്‍ക്കു ഗുണകരമായ ഓഫറല്ല മൈക്രോസോഫ്റ്റ് മുന്നോട്ടുവച്ചതെന്ന് യാഹൂ സിഇഒ ജെറി യാംഗ് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു. മൈക്രോസോഫ്റ്റ് യാഹൂവിന് കുറഞ്ഞ വിലയാണിട്ടെന്നും മെയിലില്‍ വ്യക്തമാക്കുന്നു.
യാഹൂവിന്റെ ഓഹരി വില ഉയര്‍ന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വിലയോടെ പുതിയ ഓഫര്‍ മൈക്രോസോഫ്റ്റ് മുന്നോട്ടുവയ്ക്കാനാണ് സാധ്യത. ഗൂഗിളിനെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് യാഹൂവിനെ വാങ്ങാന്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications