ലാപ്‌ടോപ്പുകള്‍ ഐടി സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നു
ഹൈദരബാദ്: രാജ്യത്തെ കുത്തനെ ഉയരുന്ന ലാപ്‌ടോപ്പ് വിപണിയുടെ വളര്‍ച്ച ഐടി കമ്പനികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നു. ചുരുങ്ങിയ ചെലവില്‍ വിപണിയില്‍ ലഭ്യമാകുന്ന ലാപ്‌ടോപ്പുകള്‍ ജീവനക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ഐടി കമ്പനികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി തീര്‍ന്നിരിയ്‌ക്കുന്നത്.
പല വന്‍കിട ഐടി കമ്പനികളുടെ നെറ്റ് വര്‍ക്കുകളില്‍ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ലാപ്പ്‌ടോപ്പുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഇതാണ് ഐടി കമ്പനികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി തീര്‍ന്നിരിയ്‌ക്കുന്നതെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
ലാപ്പ്‌ടോപ്പുകളുടെ വര്‍ദ്ധന ഐടി രംഗത്ത് സൈബര്‍ കുറ്റകൃത്യങ്ങളും മറ്റ് കൃത്രിമത്വങ്ങളും വര്‍ദ്ധിയ്‌ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് സിമാന്റ്‌ക്ക് ഇന്ത്യ ഐടി സെക്യൂരിറ്റി സോഫ്‌റ്റ് വെയറിന്റെ എംഡിയായ വിശാല്‍ ദുപാര്‍ പറയുന്നു. മൊബൈല്‍ കമ്പ്യൂട്ടിംഗ് പോലെയുള്ള പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കമ്പനികളുടെ നെറ്റ് വര്‍ക്കുകളിലേക്ക് സുഗമമായി കടന്നു കയറാന്‍ സാധിയ്‌ക്കും.
15000 രൂപ മുതല്‍ ആരംഭിയ്‌ക്കുന്ന ലാപ്‌ടോപ്പ്, നോട്ട്ബുക്ക് വിപണിയാണ് ഐടി കമ്പനികളിലെ സുരക്ഷയ്‌ക്ക് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. 2007-08 വര്‍ഷത്തില്‍ 164% വളര്‍ച്ചയാണ് ഇന്ത്യയിലെ ലാപ്‌ടോപ് വിപണി നേടിയത്. ഇനിയും ഈ രംഗത്തെ വിപണി മുന്നോട്ടു തന്നെ കുതിയ്ക്കുമെന്നാണ് സാന്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.
ഐടി കമ്പനികളിലെ ജീവനക്കാര്‍ കൂടുതല്‍ പേര്‍ ഈ ലാപ്‌ടോപ്പുകളും മറ്റും വാങ്ങുകയും തങ്ങളുടെ നെറ്റ് വര്‍ക്കുകളുമായി ബന്ധിപ്പിക്കുന്നതും സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ഐടി കമ്പനികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
നെറ്റ് വര്‍ക്കുകളുമായി ബന്ധിപ്പിക്കുന്ന ലാപ്‌ടോപ്പുകളിലൂടെ കൃത്രിമത്വങ്ങള്‍ നടക്കാനുള്ള സാധ്യതകള്‍ക്കു പുറമെ കമ്പ്യൂട്ടര്‍ വൈറസ് ബാധയുണ്ടാകാനും സാധ്യയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.
ഐടി രംഗത്തെ ഈ പുതിയ സ്ഥിതി വിശേഷത്തെ നേരിടാന്‍ ആന്റിവൈറസ്, ഫയര്‍വാള്‍, മറ്റ് സുരക്ഷ ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍ കന്പനികള്‍ വര്‍ദ്ധിപ്പിയ്‌ക്കേണ്ടി വരുമെന്നാണ് വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications