മീശ വളര്‍ത്തി ജോലിപോയ ജോയ്നാഥ് നിയമയുദ്ധത്തിന്
ദില്ലി: മീശ വെട്ടിയൊതുക്കാത്തതിന് ജീവനക്കാരനെ നിര്ബ്ബന്ധപൂര്പ്പം പിരിച്ചുവിട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നടപടി ശരയാണോയെന്ന് സുപ്രിം കോടതി പരിശോധിക്കും.
ഇതുസംബന്ധിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരനായ ജോയ്നാഥ് വിക്ടര്‍ ദെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എച്ച്കെ സീമാ, മാര്‍ക്കണ്ഡേയ കട്ജു എന്നിവര്‍ വിമാനക്കമ്പനിയ്ക്കു നോട്ടീസ് അയച്ചു.
മേലധികാരികളുടെ നിര്‍ദ്ദേശം ലംഘിച്ച് മീശ വെട്ടി ഒതുക്കാത്തതിന് ജോയ്നാഥിന് 2002ല്‍ തന്റെ അമ്പത്തിയഞ്ചാം വയസ്സില്‍ നിര്‍ബ്ബന്ധിതമായി വിരമിക്കേണ്ടിവരുകയായിരുന്നു. യൂണിഫോം സംബന്ധിച്ച് നിലനിന്നിരുന്ന പെരുമാറ്റച്ചട്ടം 1996ല്‍ പിന്‍വലിച്ചെന്നും 1998ല്‍ പുതിയ ചട്ടം കൊണ്ടുവന്നെന്നും ജോയ്നാഥ് കോടതിയെ ബോധിപ്പിച്ചു.
1996ലെ ചട്ടപ്രകാരം സിഖുകാര്‍ക്ക് മാത്രമേ താടിയും മീശയും നീട്ടിവളര്‍ത്താന്‍ അനുതമിയുണ്ടായിരുന്നുള്ളു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ശിക്ഷാനടപടി സംബന്ധിച്ച ജോയ്നാഥിന്റെ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് അംഗീകരിയ്ക്കുകയും ഇദ്ദേഹത്തിന് ജോലി തിരികെ നല്കാന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ഡിവിഷന് ബഞ്ച് ഈ വിധി തള്ളുകയായിരുന്നു.
തുടര്‍ന്നാണ് ഇദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്. വിമാനത്തിനകത്ത് ഭക്ഷണം കൈകാര്യം ചെയ്യുമ്പോള്‍ ജൊനാഥിന്റെ മീശ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമായിരുന്നു കൊല്‍ക്കത്ത കോടതിയില്‍ എയര്‍ലൈന്‍സ് നല്കിയ വിശദീകരണം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications