കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീശ വളര്‍ത്തി ജോലിപോയ ജോയ്‌നാഥ്‌ നിയമയുദ്ധത്തിന്‌

  • By Staff
Google Oneindia Malayalam News

Joynath Victor Deദില്ലി: മീശ വെട്ടിയൊതുക്കാത്തതിന്‌ ജീവനക്കാരനെ നിര്‍ബ്ബന്ധപൂര്‍പ്പം പിരിച്ചുവിട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നടപടി ശരയാണോയെന്ന്‌ സുപ്രിം കോടതി പരിശോധിക്കും.

ഇതുസംബന്ധിച്ച്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ജീവനക്കാരനായ ജോയ്‌നാഥ്‌ വിക്ടര്‍ ദെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എച്ച്‌കെ സീമാ, മാര്‍ക്കണ്ഡേയ കട്‌ജു എന്നിവര്‍ വിമാനക്കമ്പനിയ്‌ക്കു നോട്ടീസ്‌ അയച്ചു.

മേലധികാരികളുടെ നിര്‍ദ്ദേശം ലംഘിച്ച്‌ മീശ വെട്ടി ഒതുക്കാത്തതിന്‌ ജോയ്‌നാഥിന്‌ 2002ല്‍ തന്റെ അമ്പത്തിയഞ്ചാം വയസ്സില്‍ നിര്‍ബ്ബന്ധിതമായി വിരമിക്കേണ്ടിവരുകയായിരുന്നു. യൂണിഫോം സംബന്ധിച്ച്‌ നിലനിന്നിരുന്ന പെരുമാറ്റച്ചട്ടം 1996ല്‍ പിന്‍വലിച്ചെന്നും 1998ല്‍ പുതിയ ചട്ടം കൊണ്ടുവന്നെന്നും ജോയ്‌നാഥ്‌ കോടതിയെ ബോധിപ്പിച്ചു.

1996ലെ ചട്ടപ്രകാരം സിഖുകാര്‍ക്ക്‌ മാത്രമേ താടിയും മീശയും നീട്ടിവളര്‍ത്താന്‍ അനുതമിയുണ്ടായിരുന്നുള്ളു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ശിക്ഷാനടപടി സംബന്ധിച്ച ജോയ്‌നാഥിന്റെ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ അംഗീകരിയ്‌ക്കുകയും ഇദ്ദേഹത്തിന്‌ ജോലി തിരികെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നുവെങ്കിലും ഡിവിഷന്‍ ബഞ്ച്‌ ഈ വിധി തള്ളുകയായിരുന്നു.

തുടര്‍ന്നാണ്‌ ഇദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്‌. വിമാനത്തിനകത്ത്‌ ഭക്ഷണം കൈകാര്യം ചെയ്യുമ്പോള്‍ ജൊനാഥിന്റെ മീശ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും അത്‌ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്നുമായിരുന്നു കൊല്‍ക്കത്ത കോടതിയില്‍ എയര്‍ലൈന്‍സ്‌ നല്‍കിയ വിശദീകരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X