വിദ്യാര്‍ത്ഥിയെ ജൂനിയര്‍ വെട്ടി
ദില്ലി: വാക് തര്‍ക്കത്തെ തുടര്‍ന്ന് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജൂനിയര്‍ വിദ്യാര്‍ത്ഥി ബോക്സ് കട്ടര്‍ കൊണ്ട് വെട്ടി ഗുരുതരമായി മുറിവേല്പിച്ചു. ദില്ലി കന്റോണ്‍മെന്റ് കേന്ദ്രീയ വിദ്യാലയയിലാണ് സംഭവം നടന്നത്.
നെഞ്ചിലും തോളിലും സാരമായി പരിക്കേറ്റ രാഹുല്‍ ദേവി(17)നെ ഡിഡിയു ആസ്പത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തന്റെ സുഹൃത്തിന്റെ സഹോദരിയെ കമന്റടിച്ചുവെന്ന് ആരോപിച്ചാണ് ദീപക് എന്ന വിദ്യാര്‍ത്ഥി രാഹുലിനെ വെട്ടിയത്.
വോളിബോള്‍ കോര്‍ട്ടില്‍ വച്ചാണ് സംഭവം നടന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന രാഹുലിന്റെ അടുത്തെത്തിയ ദീപക് കടുത്ത വാക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് ബോക്സ് കട്ടര്‍ കൊണ്ട് ദീപക് രാഹുലിനെ വെട്ടിയത്. ഒപ്പമുണ്ടായിരുന്ന രാഹുലിന്റെ നാല് സുഹൃത്തുക്കള്‍ക്കും ദീപകിന്റെ ഒരു സഹപാഠിക്കും സാരമല്ലാത്ത പരിക്കേറ്റു.
ദീപകിനെ സ്കൂൂളില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. രാഹുലും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ നേരത്തെ മര്‍ദ്ദിച്ചിരുന്നതായി ദീപക് പൊലീസിനോട് പറഞ്ഞു. ദീപകിന്റെ സുഹൃത്തിന്റെ സഹോദരിയെ രാഹുല്‍ കമന്റടിച്ചതിനെ ചോദ്യം ചെയ്തതാണ് മര്‍ദ്ദന കാരണമെന്നും ദീപക് പറഞ്ഞു.












Click it and Unblock the Notifications