Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിമാരില്‍ ദരിദ്രന്‍ മണിക്‌ സര്‍ക്കാര്‍

Manik Sarkarഅഗര്‍ത്തല: ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയ്‌ക്ക്‌ സ്വന്തമായി ഒരു തുണ്ട്‌ ഭൂമിയില്ലെന്നും അദ്ദേഹം ഭാര്യയുടെ ആശ്രിതനാണെന്നും വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ? എന്നാല്‍ ഇങ്ങനെയൊരു മുഖ്യമന്ത്രി ഇന്ത്യയിലുണ്ട്‌. ത്രിപുര മുഖ്യമന്ത്രിയായ മണിക്‌ സര്‍ക്കാര്‍.

വെറും 13,920 രൂപമാത്രമാണ്‌ അദ്ദേഹത്തിന്‌ ആകെയുള്ള സമ്പാദ്യം. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്ന്‌ മാര്‍ക്‌സിസ്റ്റുകാരന്‍ കൂടിയായ മണിക്‌ സര്‍ക്കാറി(59)നെ വിശേഷിപ്പിക്കാം. ഇദ്ദേഹത്തിന്‌ സ്വന്തമായി വാഹനമോ മറ്റെന്തെങ്കിലും തരത്തിലുള്ള വസ്‌തുവകകളോ ഇല്ല. കേന്ദ്രസര്‍ക്കാറിന്‌ കീഴില്‍ സാമൂഹ്യ ക്ഷേമവകുപ്പില്‍ ജോലിചെയ്യുന്ന ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ ആശ്രിതനാണ്‌ ഇദ്ദേഹം.

ഫെബ്രുവരി 23ന്‌ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‌ നാമനിര്‍ദ്ദേശം നല്‍കിയതിനൊപ്പം സ്വത്തുവിവരത്തിനായി നല്‍കിയ സത്യവാങ്‌മൂലത്തിലാണ്‌ മണിക്‌ സര്‍ക്കാറിന്റെ ദാരിദ്ര്യം വ്യക്തമാകുന്നത്‌. മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക്‌ മാസം ശംബള ഇനത്തില്‍ 9,200 രൂപയും സബ്‌സിഡിയറി അലവന്‍സ്‌ ഇനത്തില്‍ 1,200 രൂപയുമാണ്‌ ഇ്‌ദ്ദേഹത്തിന്‌ ലഭിക്കുന്നത്‌. ഈ പതിനായിരത്തി നാനൂറു രൂപയും ഇദ്ദേഹം പാര്‍ട്ടി ഫണ്ടിലേയ്‌ക്ക്‌ സംഭാവന ചെയ്യുകയാണ്‌ ചെയ്യുന്നതെന്ന്‌ പാര്‍ട്ടി വക്താവായ ഗൗതം ദാസ്‌ പറയുന്നു.

ലഹരിവസ്‌തുക്കള്‍, പുകവലി, സത്യസന്ധത എന്നീക്കാര്യത്തില്‍ ത്രിപുര രാഷ്ട്രീയത്തില്‍ ഇദ്ദേഹത്തെക്കുറിച്ച്‌ ആര്‍ക്കും രണ്ടാമതൊന്ന്‌ പറയാനില്ല. എതിര്‍ പാര്‍ട്ടിക്കാര്‍ പോലും അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിയില്‍ ആകൃഷ്ടരാണെന്ന്‌ പറയുമ്പോള്‍ത്തന്നെ കാര്യങ്ങള്‍ വ്യക്തമല്ലേ.

മുഖ്യമന്ത്രിയുടെ സ്വഭാവശുദ്ധിയിലും സത്യസന്ധതയിലും ഞങ്ങള്‍ക്ക്‌ സംശയമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ള മറ്റു പല നേതാക്കള്‍ക്കും ഈ ഗുണങ്ങളില്ല- കോണ്‍ഗ്രസ്‌ വക്താവായ തപസ്‌ ദെ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണെങ്കിലും സര്‍ക്കാറിന്റെ ഭാര്യ പാഞ്ചാലിയും ലളിത ജീവിതമാണ്‌ ഇഷ്ടപ്പെടുന്നത്‌. മുഖ്യമന്ത്രിയുടെ പത്‌നിയായിട്ടും ഇവര്‍ റിക്ഷയില്‍ യാത്രചെയ്യുന്നു. ഭര്‍ത്താവിനൊപ്പം വല്ല ഔദ്യോഗിക പരിപാടിയിലും പങ്കെടുക്കാന്‍ ഭാര്യയ്‌ക്കുകൂടി ക്ഷണമുണ്ടെങ്കില്‍ ഭര്‍ത്താവ്‌ ഔദ്യോഗിക വാഹനത്തില്‍ സ്ഥലത്തെത്തും പിന്നാലെ ഭാര്യ റിക്ഷയിലെത്തും. ഇതാണ്‌ ഇവരുടെ ജീവിത രീതി- മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ പറയുന്നു.

സര്‍ക്കാര്‍ പലകാര്യങ്ങളിലും മുന്‍ മുഖ്യമന്ത്രി നൃപന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയാണ്‌. ത്രിപുരയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആചാര്യനായാണ്‌ നൃപന്‍ ചക്രവര്‍ത്തി അറിയപ്പെടുന്നത്‌.

1981ലെ തിരഞ്ഞെടുപ്പുമുതല്‍ അഞ്ചു തവണ മണിക്‌ സര്‍ക്കാര്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക്‌ മത്സരിച്ചു. ഇപ്പോള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ അദ്ദേഹം സ്വന്തം മണ്ഡലമായ ധന്‍പൂരില്‍ നിന്നും മത്സരിക്കാനൊരുങ്ങുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+