മന്യത ഗര്‍ഭിണി?
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തും മന്യതയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ മന്യത ഗര്‍ഭിണിയാണെന്ന വാര്‍ത്ത മുംബൈ പത്രങ്ങളില്‍ സ്ഥാനം പിടിച്ചു.
തിങ്കളാഴ്ചയാണ് സഞ്ജയ് ദത്ത് മന്യതയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്തത്. മന്യത സഞ്ജയ് ദത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നതിനാലാണ് വിവാഹം ഉടന്‍ നടത്തിയതെന്നാണ് മുംബൈ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച തന്നെ നെറ്റിയില്‍ സിന്ദൂരക്കുറിയുമായി മന്യത മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവരുടെ വിവാഹം ഫിബ്രവരി ഏഴിന് ഗോവയില്‍ വച്ച് നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു മന്യതയുടെ ഈ പ്രകടനം. തിങ്കളാഴ്ച ആചാരപ്രകാരം സഞ്ജയ് ദത്ത് മന്യതക്ക് താലിച്ചാര്‍ത്തുകയും ചെയ്തു.
തിങ്കളാഴ്ച നടന്ന വിവാഹച്ചടങ്ങില്‍ സഞ്ജയ് ദത്തിന്റെ സഹോദരിമാര്‍ പങ്കെടുത്തിരുന്നില്ല. ഇതേ കുറിച്ച് സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്തിനോട് ചോദിച്ചപ്പോള്‍ വിവാഹക്കാര്യം തന്നെ അറിയിക്കുകയോ വിവാഹത്തിന് ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പ്രതികരണം.
സഞ്ജയ് - മന്യത വിവാഹചിത്രങ്ങള്‍












Click it and Unblock the Notifications