Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ണിന്റെ മക്കള്‍ വാദം; ഉത്തരേന്ത്യക്കാര്‍ ജോലി വിടുന്നു

മുംബൈ: രാജ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയുടെ മണ്ണിന്റെ മക്കള്‍ വാദത്തെത്തുടര്‍ന്ന്‌ മുംബൈയില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാനക്കാര്‍ ഭീതിയില്‍.

മിക്കയിടങ്ങലിമുള്ള അന്യസംസ്ഥാന ജോലിക്കാര്‍ ജോലി ഉപേക്ഷിച്ച്‌ തിരിച്ചുപോകാന്‍ തുടങ്ങിയിരിക്കുകയാണ്‌. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും മുംബൈയിലെത്തി ജോലി നോക്കുന്ന മിക്കവരും ഭീതിയുടെ നിഴലിലാണ്‌.

ജോലി പോയാലും സ്വന്തം ജീവനെങ്കിലും രക്ഷിക്കാമല്ലോയെന്ന ചിന്തകൊണ്ടാണ്‌ തങ്ങള്‍ മുംബൈ വിടുന്നതെന്നാണ്‌ മിക്കവരും പറയുന്നത്‌. വടക്കേ ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക്‌ മഹാരാഷ്ട്രയില്‍ ജോലി നല്‍കുന്നതിനുമെതിരെയാണ്‌ രാജ ്‌താക്കറെയും കൂട്ടരും പ്രധാനമായും പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌.

ഞങ്ങള്‍ പേടിച്ചാണ്‌ ജീവിക്കുന്നത്‌. രാത്രികാലങ്ങളില്‍ അവര്‍ ഞങ്ങളെ കൊലചെയ്യാനെത്തും. രാത്രിയിലെത്തിയാണ്‌ ഇവര്‍ അക്രമമുണ്ടാക്കുന്നത്‌. കയറുന്ന വീടുകളിലുള്ള എല്ലാ വസ്‌തുക്കളും അവര്‍ അടിച്ചുടയ്‌ക്കുകയാണ്‌- സേനാ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയാവര്‍ പറയുന്നു.

ഉത്തരേന്ത്യന്‍ തൊഴിലാളികെ വച്ച്‌ സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രതിസന്ധിയിലാണ്‌. കാരണം ഇവരുടെ ജോലിക്കാരില്‍ മിക്കവരും ഇതിനകം തന്നെ ജോലി വിടുകയോ ഇനിവരുന്ന ദിവസങ്ങളില്‍ തിരിച്ചുപോകാന്‍ തയ്യാറെടുക്കുകയോ ചെയ്യുകയാണ്‌.

മിക്കവരും ജോലിചെയ്‌തതിന്റെ മുഴുവന്‍ കൂലി പോലും ലഭിക്കാന്‍ നില്‍ക്കാതെയാണ്‌ മുംബൈ വിടുന്നത്‌. പലരും വീട്ടില്‍ തിരിച്ചെത്താനുള്ള വണ്ടിക്കൂലി മാത്രമാണ്‌ ചോദിക്കുന്നതെന്നും പല തൊഴിലുടമകളും പറയുന്നു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മുംബൈയിലെ വ്യാവസായിക മേഖലയുടെ പ്രവര്‍ത്തനം താറുമാറാകുമെന്നും ഇവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

രാജ്‌ താക്കറെക്കെതിരേ മുംബൈ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. രണ്‌ടു ദിവസത്തിനകം അറസ്റ്റുണ്‌ടാകുമെന്ന്‌ പോലീസ്‌ ജോയിന്റ്‌ കമ്മീഷണര്‍ കെ.എല്‍ പ്രസാദ്‌ പറഞ്ഞു.

പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ക്രമസമാധാന നില വഷളാക്കിയെന്ന കുറ്റമാണ്‌ അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്‌. ജാമ്യമില്ലാത്ത അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കാന്‍ പര്യാപ്‌തമായ കുറ്റമാണിതെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

മറാത്ത വാദം ഉയര്‍ത്തിക്കാട്ടിയാണ്‌ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന മഹാരാഷ്‌ട്രയില്‍ ഉത്തരേന്ത്യക്കാര്‍ക്കെതിരേ അക്രമാത്‌കമകമായ പ്രക്ഷോഭം നടത്തുന്നത്‌.

മുംബൈ വിമാനത്താവള നവീകരണത്തിന്‌ സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്‌ടു വന്ന തൊഴിലാളികളെ തിരിച്ചയക്കുക, ഉത്തരേന്ത്യന്‍ ഉത്സവമായ ഛാഠ്‌ പൂജ സംസ്ഥാനത്ത്‌ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ രാജും സംഘവും ഉയര്‍ത്തുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+