പെപ്സിയ്ക്ക് കഞ്ചിക്കോട്ട് തുടരമാമെന്ന് സുപ്രിം കോടതി
ദില്ലി: പാലക്കാട്ടെ കഞ്ചിക്കോട്ടുള്ള പെപ്സി കമ്പനിയുടെ പ്ലാന്റിന് പ്രവര്‍ത്തനം തുടങ്ങാന്‍ സുപ്രിം കോടതി അനുമതി നല്കി.
പെപ്സിയുടെ ലൈസന്‍സ് റദ്ദാക്കിയ പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നടപടി ഹൈക്കോടതി നേരത്തേ അസാധുവാക്കിയിരുന്നു. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച തള്ളി.
ഭൂഗര്‍ഭ ജലം കുറയുന്നതിലുള്ള ആശങ്ക കണക്കിലെടുക്കുന്നുവെങ്കിലും വ്യവസായ യൂണിറ്റിനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ അരിജിത് പസായത്ത്, പി സദാശിവം എന്നിവരുള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു. ഭൂഗര്‍ഭ ജലം കുറയുന്ന പശ്ചാത്തലത്തില്‍ 2003ലാണ് പെപ്സി പ്ലാന്റിനുള്ള ലൈസന്‍സ് പുതുശ്ശേരി പഞ്ചായത്ത് റദ്ദാക്കിയത്.
വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് പെപ്സിയുടെ ഹര്‍ജി അനുവദിച്ചുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചായത്ത് നിയമത്തിന്റെ. പരിധിയില്‍ നിന്ന് വ്യവസായ മേഖലയെ സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയിരുന്നു. പെപ്സിയുടെ ഈ വാദം സുപ്രിം കോടതി അംഗീകരിക്കുകയാണുണ്ടായത്.
സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വ്യവസായ വികസന ബോര്‍ഡ് പെപ്സിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് കോടതി പറഞ്ഞു. ഭൂഗര്‍ഭ ജലം കുറയുന്നതില്‍ സംസ്ഥാനത്തിനുള്ള ആശങ്ക കോടതി കണക്കിലെടുക്കുന്നു. എന്നാല്‍ നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിന് അധികാരമില്ല- കോടതി വ്യക്തമാക്കി.
കുടിവെള്ളവും ഭൂഗര്‍ഭ ജലവും കുറയുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് റദ്ദാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ബോധിപ്പിച്ചു. ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ ഭൂഗര്‍ഭജലം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത പഞ്ചായത്തിനും സര്‍ക്കാറിനുമുണ്ട്. പഞ്ചായത്ത് നിയമത്തിന്റെ പരിധിയില്‍ നിന്ന് പുറത്താക്കിയത് വ്യവസായ ടൗണ്ഷിപ്പിനെയാണ്. യൂണിറ്റുകളെയല്ല- സര്‍ക്കാര്‍ പറഞ്ഞു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications