Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയ് - മന്യത വിവാഹം, കഥയിങ്ങനെ!

Sanjay Dutt and Manyata
മുംബെ : ഒടുവില്‍ മന്യതയുടെ കഴുത്തില്‍ സഞ്ജയ് താലി കെട്ടി. ദില്‍നഷീന്‍ അമീര്‍ അഹമ്മദ് ഷെയ്‍ഖ് എന്ന മന്യത ഇനി മന്യതാ ദത്ത്. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് സഞ്ജയ് ഫെബ്രുവരി 11 തിങ്കളാഴ്ചയാണ് മന്യതയെ ഹൈന്ദവാചാര പ്രകാരം താലികെട്ടിയത്. സഞ്ജയിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍, അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാരുടെയും അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഫെബ്രുവരി ഏഴിന് ഗോവയില്‍ വെച്ച് സ്പെഷ്യല്‍ മാരീജ് ആക്ട് പ്രകാരം സഞ്ജയും മന്യതയും തമ്മില്‍ വിവാഹം കഴിച്ചെന്ന് വാര്‍ത്തയുണ്ടായിരുന്നു. തിങ്കളാഴ്ച മന്യതയുടെ വസതിയില്‍ വെച്ചായിരുന്നു താലികെട്ട്.

മുംബെ സ്ഫോടനക്കേസിനെ തുടര്‍ന്ന് കോടതിയിലും ജയിലിലുമായി അലഞ്ഞ നാളുകളിലാണ് സഞ്ജയ് ദത്തും മന്യതയും തമ്മില്‍ പ്രണയത്തിലാവുന്നത്. ദീര്‍ഘകാലമായുളള അവരുടെ പ്രണയം ഇപ്പോള്‍ വിവാഹത്തിലെത്തി.

സഞ്ജയ് ദത്തിന്റെ സഹോദരിമാരായ പ്രിയ ദത്തും നമ്രത ഗൗരവും വിവാഹത്തിനെത്താത്തത് പ്രത്യേകം ശ്രദ്ധേയമായി. ഇരുവര്‍ക്കും സഞ്ജയിന്റെ ഈ ബന്ധം ഇഷ്ടമായിരുന്നില്ലെന്നാണ് സൂചനകള്‍. ഫെബ്രുവരി ഒമ്പതിന് രാത്രിയാണത്രേ ഇരുവരെയും സഞ്ജയ് എസ്എംഎസിലൂടെ വിവാഹത്തിന് ക്ഷണിച്ചത്. ഫെബ്രുവരി ഏഴിന് നടന്ന രജിസ്റ്റര്‍ വിവാഹം തങ്ങളില്‍ നിന്ന് മറച്ചു വെച്ചതിന്റെ പരിഭവവും സഹോദരിമാര്‍ക്കുണ്ട്.

തങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആശംസകളും സഞ്ജയിനുണ്ടാവുമെന്ന് പ്രിയാ ദത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

സഞ്ജയ് ദത്തിന്റെ മൂന്നാം വിവാഹമാണിത്. നടി റിച്ചാ ശര്‍മ്മയെ 1987ല്‍ സഞ്ജയ് വിവാഹം കഴിച്ചു.. മകള്‍ ത്രിഷാലയുടെ ജനനശേഷം റിച്ചയ്ക്ക് കാന്‍സര്‍ ബാധിക്കുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. മാതാപിതാക്കളോടൊപ്പം അമേരിക്കയിലാണ് ഇപ്പോള്‍ റിച്ചാ ശര്‍മ്മ. മകള്‍ ത്രിഷാലയും അമേരിക്കയില്‍ തന്നെ.

2001ലാണ് സഞ്ജയ് റിയാ പിളളയെ വിവാഹം കഴിച്ചത്. പിന്നീട് കേസും കോടതിയുമായി കുരുക്കിലായ സഞ്ജയും റിയായും 2005ല്‍ വേര്‍പിരിഞ്ഞു. റിയാ പിളള പിന്നീട് ടെന്നീസ് താരം ലിയാണ്ടര്‍ പെയ്സിനെ വിവാഹം കഴിച്ചു.

2008യ ജനുവരി 23ന് ശിവസേനയുടെ അധിപന്‍ ബാല്‍താക്കറെയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് സാമ്ന പത്രത്തില്‍ വന്ന ഒരു പരസ്യമാണ് സ‍ഞ്ജയ്, മന്യത ബന്ധം വീണ്ടും മാധ്യമ ശ്രദ്ധയിലെത്തിച്ചത്. ഏറെക്കാലമായി ഒരുമിച്ചു കഴിയുന്ന ‍ ഇരുവരുടെയും പേരില്‍ പ്രത്യക്ഷപ്പെട്ട ജന്മദിനാശംസയോടെ വിവാഹം ഉടന്‍ നടക്കുമെന്ന സൂചന ലഭിച്ചു.

ഒരുവരും വിവാഹിതരായെന്ന വാര്‍ത്ത മുമ്പും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സഞ്ജയ് ദത്ത് അത് നിഷേധിക്കുകയായിരുന്നു.

ഏതായാലും ഇപ്പോള്‍ ബാബ (സഞ്ജയ് ദത്തിന്റെ വിളിപ്പേര്) സന്തുഷ്ടനാണ്. തനിക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയില്‍ നന്ദിയുണ്ടെന്നാണ് ബാബ വിവാഹശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തനിക്കും സന്തോഷമടക്കാനാവുന്നില്ലെന്ന് മന്യതയും പറഞ്ഞു.

ഒരുകോടിയിലേറെ വില വരുന്ന സ്വര്‍ണാഭരണങ്ങളണിഞ്ഞ്, തനിത്തങ്കത്തിന്റെ ചിത്രത്തുന്നലുളള സ്വര്‍ണസാരിയുടുത്ത് മന്യത സഞ്ജയിന്റെ ജീവിതത്തിലേയ്ക്ക് ഔദ്യോഗികമായി പ്രവേശിച്ചു. രണ്ടു ചുമതലകളാണ് ഒരു താലിയിലൂടെ മന്യത വഹിക്കുന്നത്. സഞ്ജയ് ദത്തിന്റെ ഭാര്യാ പദത്തിനു പുറമെ സഞ്ജയ് പ്രൊഡക്ഷന്‍ കമ്പനിയുടെ ചുമതലയും ഇനി മന്യതയ്ക്കാണ്.

27 ചിത്രങ്ങളുടെ അഭിനയക്കരാറില്‍ ഒപ്പിട്ടിരിക്കുന്ന സഞ്ജയ് ദത്തിന് 2010 വരെ ഒരു ദിവസം പോലും ഒഴിവില്ല. നിര്‍മ്മാണ കമ്പനിയുടെ ചുമതലയുളള ഭാര്യ പ്രതിവചിക്കുന്നതും ആ യാഥാര്‍ത്ഥ്യമറിഞ്ഞു തന്നെ.

"ഷൂട്ടിംഗ് ലൊക്കേഷനുകളിലാവും ഞങ്ങളുടെ ഹണിമൂണ്‍. എനിക്കറിയാം, ഒരു ദിവസത്തെ ജോലി മുടങ്ങിയാല്‍ സഞ്ജയിന് 25 ലക്ഷം രൂപയാണ് നഷ്ടം. അതുകൊണ്ട് എല്ലാ ചുമതലകളും പൂര്‍ത്തിയാക്കാന്‍ എന്റെ എല്ലാ പിന്തുണയും ബാബയ്ക്കുണ്ടാകും. വെയിലിനും മഴയിലും ഞാന്‍ സഞ്ജയിനോടൊപ്പമുണ്ടാകും". മന്യതാ ദത്ത് പറയുന്നു.

സഞ്ജയ് മന്യത വിവാഹ ആല്‍ബം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+