കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുനയവുമായി കാരാട്ട്‌; സഭ വഴങ്ങുന്നില്ല

  • By Staff
Google Oneindia Malayalam News

Prakash Karatകോട്ടയം: സഭയും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് സിപിഎംഅഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ദേശിച്ചു.

രാഷ്ട്രീയ പ്രമേയ വിശദീകരണ വേളയിലാണ് കാരാട്ട് സഭയുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശം വെച്ചത്.
ഇരു കൂട്ടരും ശക്തരാണ്‌. അതിനാല്‍ ഇരുവരും തമ്മില്‍ യാതൊരു തര്‍ക്കവും പാടില്ല.

എന്നാല്‍ ഇതിനൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ മതനേതൃത്വങ്ങള്‍ഇടപെടുന്നതിനെതിരെ കാരാട്ട്‌ മൃദുവായി താക്കീതും നല്‌കി.

സര്‍ക്കാരും സിപിഎമ്മും ക്രൈസ്‌തവ സഭകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ആശങ്കയാണ്‌ കാരാട്ട്‌ കഴിഞ്ഞ ദിവസം സമ്മേളന വേദിയില്‍ പ്രകടിപ്പിച്ചത്‌.

അടുത്തു വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്‌തവ സഭയില്‍ നിന്നുള്ള എതിര്‍പ്പ്‌ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കാരാട്ട്‌ അനുനയ സ്വരം സ്വീകരിച്ചിട്ടുള്ളത്‌.
എന്നാല്‍ കാരാട്ടിന്റെ പ്രസ്‌താവന ലക്ഷ്യത്തിലെത്തിയില്ലെന്നു വേണം കരുതാന്‍.

കാരാട്ടിന്റെ പ്രസ്‌താവനയോട്‌ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ പൗവ്വത്തിലിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്‌ ഇപ്പോഴുള്ള സ്ഥിതി തുടര്‍ന്നു പോകുമെന്നു തന്നെയാണ്‌.

ചര്‍ച്ചകള്‍ക്ക്‌ സഭകള്‍ എന്നു സന്നദ്ധമാണെങ്കിലും ജനാധിപത്യപരവും ഭരണഘടനപരവുമായ അവകാശങ്ങള്‍ അംഗീകരിക്കാതെയുള്ള ചര്‍ച്ചകള്‍ കൊണ്ട്‌ ഫലവുമില്ലെന്നാണ്‌ മാര്‍ പൗവ്വത്തില്‍ കാരാട്ടിന്റെ പ്രസ്‌താവനയ്‌ക്കുള്ള മറുപടിയായി പ്രതികരിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X