കരുണാകരന്‍ കളി തുടങ്ങി
തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിക്കണമെന്ന് കെ കരുണാകരന്‍.
കോണ്‍ഗ്രസ് തിരികെ എത്തി കുറച്ചു ദിവസം മിണ്ടാതിരുന്ന കരുണാകരന്‍ തനിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന പരാതി പ്രവര്‍ത്തകര്‍ക്കുണ്ടെന്ന വാദവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വം ഉടച്ചു വാര്‍ക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം താന്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കരുണാകരന്‍ വ്യക്തമാക്കി. ഫെബ്രുവരി 14,15 തീയതികളില്‍ സോണിയ കേരളത്തിലെത്തുന്നുണ്ട്.
പ്രതിപക്ഷത്തിന്റെ സമരം ദുര്‍ബലമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടെന്നും കരുണാകരന്‍ പറയുന്നു. ഉപാധികളൊന്നുമില്ലാതെയാണ് താന്‍ പാര്‍ട്ടിയിലേയ്ക്ക് വന്നത്. എന്നാല്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന പരാതി പ്രവര്‍ത്തകര്‍ക്കുണ്ട്.
പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ നടപടി വേണമെന്നാണ് കരുണാകരന്റെ ആവശ്യം.
കരുണാകരന്റെ ആവശ്യങ്ങളോട് കെപിസിസി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ അടുത്ത അങ്കം തുടങ്ങുന്നത്.












Click it and Unblock the Notifications