സോണിയ ഗാന്‌ധി കേരളത്തിലേക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഫെബ്രുവരി 14, 15 തീയതികളില്‍ സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
14ന് വൈകിട്ട് കൊച്ചിയില്‍ എത്തുന്ന സോണിയ കേരള പുലയര്‍ മഹാസഭ സമ്മേളനത്തില്‍ പങ്കെടുക്കും. 15ന് രാവിലെ തിരുവനന്തപുരത്തെ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ ഗവേഷണകേന്ദ്രത്തിനും തറക്കല്ലിടും.
പാളയം എല്‍എംഎസിന് സമീപത്ത് നിര്‍മ്മിച്ച വനിത സെന്ററിന്റെ ഉദ്‌ഘാടനവും സോണിയ നിര്‍വഹിയ്‌ക്കും.
തിരുവനന്തപുരത്തെ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന സോണിയ15ന് വൈകിട്ട് നടക്കുന്ന കോണ്‍ഗ്രസ് റാലിയെ സോണിയ ഗാന്ധി അഭിസംബോധന ചെയ്യും.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലായിരിക്കും സോണിയയുടെ പ്രസംഗം. റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് ചെന്നിത്തല അറിയിച്ചു.












Click it and Unblock the Notifications