പ്ലാസ്മ ടിവിയ്ക്കുവേണ്ടി സെക്സും പുകവലിയും കളയുമെന്ന്
സിഡ്നി: പണം കിട്ടുമെന്നറിഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു പ്ലാസ്മാ ടിവി കിട്ടാന്‍ വേണ്ടി ലൈംഗിക ജീവിതം വേണ്ടെന്നുവയ്ക്കാന്‍ തയ്യാറുള്ളവരെക്കുറിച്ച് കേട്ടിട്ടുണ്ടോ?
അമ്പത് ഇഞ്ചുള്ള പ്ലാസ്മാ ടിവി സൗജന്യമായി നല്കുകയാണെങ്കില് ലൈംഗിക മുതല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട പലതും ആറുമാസത്തോളം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ബ്രിട്ടനിലെ ഭൂരിഭാഗം പുരുഷന്മാരും അഭിപ്രായപ്പെട്ടത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില്‍പ്പനക്കാരായ കൊമാറ്റ് ഈയിടെ നടന്ന ഒരു സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സൗജന്യമായി ഒരു പ്ലാസ്മാ ടിവി കിട്ടുകയാണെങ്കില്‍ നിങ്ങള്‍ എന്തൊക്കെ ഉപേക്ഷിക്കാന്‍ തയ്യാറാകുമെന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം.
രണ്ടായിരം പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്. വലിയ ഈ ടെലിവിഷന്‍ വേണ്ടി നിങ്ങള്‍ എന്തൊക്കെയാണ് വേണ്ടെന്ന് വയ്ക്കുകയെന്ന ചോദ്യത്തിന് 47 ശതമാനം പേരും നല്കിയ മറുപടി സെക്സ് ലൈഫ് എന്നാണ്.
എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ പ്ലാസ്മ ടിവിയോട് ഈ ഭ്രമം കാണുന്നില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും അവയുടെ പ്രത്യേകതകളിലും സ്ത്രീകളേക്കാള്‍ താല്പര്യം പുരുഷന്മാര്ക്കാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മാത്രമല്ല പ്ലാസ്മ ടിവിയുടെ വലുപ്പത്തില്‍ പുരുഷന്മാര് പതിന്മടങ്ങ് ആകൃഷ്ടരാവുകയും ചെയ്തു. സര്‍വ്വേയില്‍ പങ്കെടുത്ത കാല്‍ഭാഗത്തോളം പേര് ടിവിയ്ക്കായി പുകവലിയും ചോക്ലേറ്റുകളും വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാണെന്നാണ് വെളിപ്പെടുത്തിയത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications