കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്‌മ ടിവിയ്‌ക്കുവേണ്ടി സെക്‌സും പുകവലിയും കളയുമെന്ന്‌

  • By Staff
Google Oneindia Malayalam News

Plasma TVസിഡ്‌നി: പണം കിട്ടുമെന്നറിഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു പ്ലാസ്‌മാ ടിവി കിട്ടാന്‍ വേണ്ടി ലൈംഗിക ജീവിതം വേണ്ടെന്നുവയ്‌ക്കാന്‍ തയ്യാറുള്ളവരെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ?

അമ്പത്‌ ഇഞ്ചുള്ള പ്ലാസ്‌മാ ടിവി സൗജന്യമായി നല്‍കുകയാണെങ്കില്‍ ലൈംഗിക മുതല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട പലതും ആറുമാസത്തോളം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ്‌ ബ്രിട്ടനിലെ ഭൂരിഭാഗം പുരുഷന്മാരും അഭിപ്രായപ്പെട്ടത്‌.

ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ വില്‍പ്പനക്കാരായ കൊമാറ്റ്‌ ഈയിടെ നടന്ന ഒരു സര്‍വ്വേയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. സൗജന്യമായി ഒരു പ്ലാസ്‌മാ ടിവി കിട്ടുകയാണെങ്കില്‍ നിങ്ങള്‍ എന്തൊക്കെ ഉപേക്ഷിക്കാന്‍ തയ്യാറാകുമെന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം.

രണ്ടായിരം പേരെ ഉള്‍പ്പെടുത്തിയാണ്‌ സര്‍വ്വേ നടത്തിയത്‌. വലിയ ഈ ടെലിവിഷന്‌ വേണ്ടി നിങ്ങള്‍ എന്തൊക്കെയാണ്‌ വേണ്ടെന്ന്‌ വയ്‌ക്കുകയെന്ന ചോദ്യത്തിന്‌ 47 ശതമാനം പേരും നല്‍കിയ മറുപടി സെക്‌സ്‌ ലൈഫ്‌ എന്നാണ്‌.

എന്നാല്‍ സ്‌ത്രീകള്‍ക്കിടയില്‍ പ്ലാസ്‌മ ടിവിയോട്‌ ഈ ഭ്രമം കാണുന്നില്ലെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങളിലും അവയുടെ പ്രത്യേകതകളിലും സ്‌ത്രീകളേക്കാള്‍ താല്‍പര്യം പുരുഷന്മാര്‍ക്കാണെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

മാത്രമല്ല പ്ലാസ്‌മ ടിവിയുടെ വലുപ്പത്തില്‍ പുരുഷന്മാര്‍ പതിന്മടങ്ങ്‌ ആകൃഷ്ടരാവുകയും ചെയ്‌തു. സര്‍വ്വേയില്‍ പങ്കെടുത്ത കാല്‍ഭാഗത്തോളം പേര്‍ ടിവിയ്‌ക്കായി പുകവലിയും ചോക്ലേറ്റുകളും വേണ്ടെന്നുവയ്‌ക്കാന്‍ തയ്യാറാണെന്നാണ്‌ വെളിപ്പെടുത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X