വലന്റൈന്‍ വൈറസിനെ സൂക്ഷിയ്ക്കുക
വലന്റൈന്‍ ദിനത്തെ ഭയത്തോടെ കാണുന്ന ഒരു കൂട്ടരുണ്ട്. പ്രണയ ദിനത്തില്‍ അവര്‍ ഭയക്കുന്നത് പൂച്ചെണ്ടുകളുമായി വരുന്നവരെ കമിതാക്കളെയല്ല. മറിച്ച് സ്‌നേഹ സന്ദേശങ്ങളൊടൊപ്പം വന്നെത്തുന്ന കന്വ്യൂട്ടര്‍ വൈറസുകളെയാണെന്നു മാത്രം.
ലോകമെന്പാടുമുള്ള കന്പ്യൂട്ടര്‍ സുരക്ഷ ഏജന്‍സികള്‍ക്കാണ് വലന്റൈന്‍ ദിനം തലവേദനയായിരിക്കുന്നത്. വലന്റൈന്‍ വൈറസുകളില്‍ നിന്നും ഏറ്റവും ഭീഷണി നേരിടുന്ന ചൈന ഇതിനെതിരെ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി കഴിഞ്ഞു.
വലന്റൈന്‍ ആശംസകളുമായി എത്തുന്ന ഇ-മെയില്‍ സന്ദേശങ്ങളിലൂടെയും ഓണ്‍ ലൈന്‍ ചാറ്റിംഗുകളിലൂടെയും വൈറസ് വ്യാപിയ്‌ക്കാന്‍ സാധ്യതയുണ്ടെന്നാണ് ചൈന നാഷണല്‍ കമ്പ്യൂട്ടര്‍ വൈറസ് എമര്‍ജന്‍സി സെന്റര്‍ (സിഎന്‍സിവിഎസി) കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
വലന്റൈന്‍ ദിന മെയിലുകളില്‍ 'വിബിഎസ്. വലന്റൈന്‍ എ' എന്ന കമ്പ്യൂട്ടര്‍ വൈറസ് ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിഎന്‍സിവിഎസി മുന്നറിയിപ്പ് . കമ്പ്യൂട്ടറിലെ മുഴുവന്‍ വിവരങ്ങളെയും നശിപ്പിയ്‌ക്കാന്‍ ഈ വൈറസിന് സാധിയ്ക്കുമെന്ന് ഇവര്‍ പറയുന്നു.
'വിബിഎസ് ഐലവ് യു' എന്ന വൈറസിനെതിരെയും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. സ്പാം മെയിലുകളും സ്‌പാനിഷ് അക്ഷരങ്ങളോടെയെത്തുന്ന മെയിലുകളുമാണ് പ്രധാനമായി വൈറസ് വാഹകരയി പ്രവര്‍ത്തിയ്ക്കുന്നത്.
വൈറസ് ഭീഷണിയ്‌ക്കെതിരെ കമ്പ്യൂട്ടറുകളിലെ ആന്റി വൈറസ് സോഫ്‌റ്റ് വെയറുകള്‍ പുതുക്കാനും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications