കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപൂര്‍വ്വ രോഗം; വിദ്യാര്‍ത്ഥിനി നാടുകടത്തല്‍ ഭീഷണിയില്‍

  • By Staff
Google Oneindia Malayalam News

Zarine with her Motherലണ്ടന്‍: അപൂര്‍വ്വമായ പാരമ്പര്യ രോഗം ബാധിച്ച ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി ബ്രിട്ടനില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നു.

തെക്കന്‍ കാംഡന്‍ കമ്യൂണിറ്റി വിദ്യാര്‍ത്ഥിനിയായ സരിന്‍(15) ആണ്‌ രോഗബാധയെത്തുടര്‍ന്ന്‌ ഗ്രേറ്റ്‌ ഓര്‍മണ്ട്‌ സ്‌ട്രീറ്റ്‌ ആശുപത്രിയില്‍ കഴിയുന്നത്‌. ചികിത്സയ്‌ക്കായി കുട്ടിയെ ബ്രിട്ടനില്‍ത്തന്നെ താമസിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ഇവിടത്തെ കുടിയേറ്റ കോടതി നിരസിച്ചു.

2004ലാണ്‌ സരിന്‍ അമ്മ തസ്‌നിമിനൊപ്പം സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നത്‌. പിന്നീടാണ്‌ സരിന്‌ കാര്‍ബോഹൈഡ്രേറ്റിന്റെ അളവിലുണ്ടാകുന്ന പ്രശ്‌നം മൂലം എല്ലുകളിലെ മജ്ജയ്‌ക്ക പിടിപെടുന്ന ഫാന്‍കണി ബിക്കല്‍ സിന്‍ഡ്രോം എന്ന ജനിതക രോഗം പിടിപെട്ടതായി കണ്ടെത്തിയത്‌. ലോകത്ത്‌ ആകെ 112 പേര്‍ക്ക്‌ മാത്രമേ ഈ രോഗം പിടിപെട്ടതായി വൈദ്യശാസ്‌ത്രത്തില്‍ റിപ്പോര്‍ട്ടുള്ളു.

സരിന്റെ രോഗാവസ്ഥയില്‍ സഹതാപമുണ്ടെന്നും എന്നാല്‍ ഈ രോഗം ഇന്ത്യയില്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയില്ലെന്ന്‌ കോടതി വിശ്വസിക്കുന്നില്ലെന്നുമായിരുന്നു കുടിയേറ്റ കോടതി സരിന്റെ കേസ്‌ പരിഗണിച്ചുകൊണ്ട്‌ പറഞ്ഞത്‌.

കുട്ടിയെ രാജ്യത്ത്‌ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട്‌ ഡോക്ടര്‍മാര്‍, നിയമവിദഗ്‌ധര്‍, അധ്യാപകന്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ പ്രചരണം ആരംഭിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X