നെപ്പോളിയന്റെ മരണം വിഷം മൂലമല്ല
ലണ്ടന്‍: ഇരുനൂറ് വര്‍ഷമായി നീളുന്ന ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിയ്‌ക്കുന്നില്ല.
നെപ്പോളിയന്റെ മരണം മാരക വിഷമായ ആഴ്‌സനിക്ക് മൂലമാണെന്ന് 1961ല്‍ ഒരു സംഘം ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
നെപ്പോളിയന്റെ മുടി നാരിഴയില്‍ അപകടകരമായി തോതില്‍ആഴ്‌സനക്കിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ശാസ്‌ത്രജ്ഞരുടെ അവകാശവാദം.
എന്നാല്‍ ഇത് ശരിയല്ലെന്ന വാദവുമായി ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലീയാര്‍ ഫിസിക്‌സിലെ ഗവേഷകര്‍ രംഗത്തെത്തി.
നെപ്പോളിയന്റെ മരണസമയത്ത് ശരീരത്തില്‍ ആഴ്‌സനിക്കിന്റെ അംശം കൂടിയെന്ന വാദം തെറ്റാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി നെപ്പോളിയന്റെ ചെറുപ്പകാലത്തെ മുടിനാരിഴകളും അദ്ദേഹം മരണ ദിവസമായ 1821 മെയ് 5ലെ മുടിയും തമ്മില്‍ പഠനം നടത്തിയാണ് പുതിയ അനുമാനത്തിലെത്തിയിരിക്കുന്നത്.
നെപ്പോളിന്റെന്‍റേതു കൂടാതെ അദ്ദേഹത്തിന്റെ മകന്റെയും ഭാര്യ ജോസ്‌ഫൈന്റെയും മുടിയും ഇവര്‍ പഠനത്തിന് വിധേയമാക്കിയിരുന്നു.
1925ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ വാട്ടര്‍ലൂ യുദ്ധത്തില്‍ പരാജയപ്പെട്ട നെപ്പോളിയനെ ബ്രിട്ടിഷൂകാര്‍ സെന്റ് ഹെലീന ദ്വീപിലേക്ക് നാടു കടത്തുകയായിരുന്നു.
ആറു വര്‍ഷങ്ങള്‍ക്കു ശേഷം 52 ാം വയസിലാണ് നെപ്പോളിയന്‍ മരണമടയുന്നത്. അക്കാലം മുതല്‍ നെപ്പോളിയന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ പ്രചരിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications