പ്രണയദിനം; സൗദിയില്‍ ചെമ്പനീര്‍പ്പൂവിന് വിലക്ക്
റിയാദ്: പ്രണയദിനം ആഘോഷിക്കാനായി ലോകത്തെമ്പാടുമുള്ള പ്രണയികളും യുവതയും ഒരുങ്ങുകയാണ്. എല്ലാവരും സ്വന്തം പ്രണയികള്‍ക്കു നല്‍കാന്‍ ഏറ്റവും നല്ല ചെമ്പനീര്‍പ്പൂക്കള്‍ അന്വേഷിച്ച് കടകളായ കടകള്‍ മുഴുവന്‍ കയറിയിറങ്ങുകയാണ്.
എന്നാല്‍ സൗദിയിലെ പ്രണയികള്‍ക്ക് ഈ അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വാലന്റൈന്‍ ദിനത്തില്‍ പ്രണയികള്‍ ഹൃദയം തുറന്ന് പ്രണയമാഘോഷിക്കുന്നത് തടയാന്‍ സൗദി അറേബ്യയില്‍ ചുവന്ന റോസാപൂക്കള്‍ നിരോധിച്ചു.
വിവാഹശേഷമല്ലാതെ സ്‌ത്രീപുരുഷന്മാര്‍ക്കിടയില്‍ പ്രണയബന്ധം വളര്‍ന്നുവരരുതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണത്രേ സൗദി മതമേധാവികള്‍ പ്രണയദിനാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ചുവന്ന നിറത്തിലുള്ള പുഷ്‌പങ്ങളും അവകൊണ്ടലങ്കരിച്ച മാലകളും പൂച്ചെണ്ടുകളുമൊക്കെ പൂക്കടകളില്‍ നിന്നും എടുത്തുമാറ്റണമെന്നാണ് ദി കമ്മിഷന്‍ ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് വിര്‍ച്യൂ ആന്റ് പ്രിവന്റേഷന്‍ ഓഫ് വൈസ് തലസ്ഥാനമായ റിയാദിലെ പൂക്കച്ചവടക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സൗദിയിലെ സുന്നി മുസ്ലിംങ്ങള്‍ വിവാഹശേഷമല്ലാതെ സ്‌ത്രീപുരുഷ ബന്ധത്തെ അംഗീകരിക്കില്ല. മാത്രമല്ല അന്യപുരുഷന്മാര്‍ക്കുമുമ്പില്‍ സ്‌ത്രീകള്‍ എത്തുന്നതോ അവര്‍ വാഹനമോടിക്കുന്നതോ ശിരോവസ്‌ത്രം ധരിക്കാതെ പുറത്തിറങ്ങുന്നതോ ഇവര്‍ അനുവദിക്കുന്നില്ല.
മുസ്ലിം മതനിയമപ്രകാരം വിവാഹത്തിന് ശേഷമോ മുമ്പോ സ്‌ത്രീകള്‍ അന്യപുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്നത് ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്.












Click it and Unblock the Notifications