കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂക്കിന്റെ പ്രത്യേകതയില്‍ നിന്നും സ്വഭാവമറിയാം

  • By Staff
Google Oneindia Malayalam News

noseസിഡ്‌നി: മൂക്കിനെക്കുറിച്ച്‌ എന്തുപറയാനാണെന്ന്‌ തോന്നും. എന്നാല്‍ മൂക്കിനെക്കുറിച്ച്‌ പറഞ്ഞാല്‍ തീരില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.

മൂക്കു നോക്കി ഒരാള്‍ക്ക്‌ നിങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാമെന്ന്‌ വന്നാലോ. മൂക്കു ഒളിച്ചുവയ്‌ക്കാന്‍ തോന്നുന്നില്ലേ?. പക്ഷേ കാര്യമില്ല മൂക്ക്‌ സത്യം പറഞ്ഞുകളയും. നിങ്ങളുടെ വ്യക്തിത്വം, അപ്പോഴപ്പോഴുള്ള മാനസികാവസ്ഥകള്‍, സ്വഭാവം, ലൈംഗിക സ്വഭാവങ്ങള്‍ എന്നിവയെല്ലാം വിളിച്ചുപറയാന്‍ മൂക്കിന്‌ കഴിവുണ്ടത്രേ.

മുഖം നോക്കി ലക്ഷണം പറയുന്നവരാണ്‌ മൂക്കിനെ കാര്യമായി നോക്കുന്നത്‌. ഇവരുടെ അഭിപ്രായപ്രകാരം നീളമേറിയ മെലിഞ്ഞ മൂക്കുള്ളവര്‍ നര്‍മ്മബോധമേറിയവരും വളരെ ബുദ്ധികൂര്‍മ്മതയുള്ളവരുമായിരിക്കുമത്രേ. എന്നാല്‍ ചെറിയ മൂക്കുള്ളവര്‍ പണത്തെ കാര്യമായി കാണാത്തവരുംമായിരിക്കും.

ഇതെന്തൊക്കെയായാലും ഒരു ലക്ഷണമൊത്ത മൂക്കെന്ന്‌ പറയുന്നത്‌ മുഖത്തിന്റെ ആകെ നീളത്തിന്റെ മൂന്നിലൊന്ന്‌ നീളമുള്ളതായിരിക്കണം. മൂക്കിന്‌ മുകളിലേയ്‌ക്കും മൂക്കിന്‌ താഴേയ്‌ക്കും ഒരേ നീളമായിരിക്കണം ഉണ്ടാകേണ്ടത്‌. മൂക്കിന്റെ ദ്വാരങ്ങള്‍ തമ്മില്‍ കണ്ണുകള്‍ തമ്മിലുള്ളതിനേക്കാളും അകലം പാടില്ല. ഇത്തരത്തില്‍ ലക്ഷണമൊത്ത മൂക്കുള്ളവര്‍ സത്യസന്ധരും വിശ്വസ്‌തരുമായിരിക്കുമത്രേ.

ലക്ഷണം നോക്കിയല്ലെങ്കിലും വലിയ മൂക്കുള്ളവര്‍ ധനാഢ്യരായിരിക്കുമെന്നാണ്‌ മുഖലക്ഷണ വിദഗ്‌ധര്‍ പറയുന്നത്‌. ലോകത്തെ പണക്കാരായ പ്രമുഖരില്‍ പലര്‍ക്കും വലിയ മൂക്കുകളാണുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതുമാത്രമല്ല നമ്മുടെ മൂക്കുനോക്കിയാല്‍ നമ്മുടെ പൂര്‍വ്വികര്‍ എവിടെയാണ്‌ ജനിച്ചുവളര്‍ന്നതെന്നതിനെക്കുറിച്ചുപോലും അറിയാന്‍ കഴിയുമത്രേ. നരവംശശാസ്‌ത്രജ്ഞര്‍ പറയുന്നതനുസരിച്ച്‌ ഒരാളുടെ പൂര്‍വ്വികര്‍ എവിടത്തുകാരാണ്‌ അല്ലെങ്കില്‍ അയാള്‍ ജനിച്ചുവളര്‍ന്നത്‌ എവിടെയാണ്‌ എന്നെല്ലാം കണ്ടെത്താന്‍ അയാളുടെ മൂക്കു പരിശോധിച്ചാല്‍ മതി.

ശ്വാസകോശത്തിലേയ്‌ക്ക്‌ പോകുന്ന വായുവിനെ തണുപ്പിക്കാനും ചൂടുപിടിപ്പിക്കാനും മൂക്കിന്‌ കഴിവുണ്ട്‌. ഇത്‌ നമ്മുടെ ശാരീരിക പ്രക്രിയകള്‍ക്ക്‌ ആവശ്യവുമാണ്‌. വരണ്ട കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക്‌ മിക്കവര്‍ക്കും നീണ്ടുകൂര്‍ത്ത മൂക്കുകളാണുണ്ടാവുക. കാരണം ഇവര്‍ക്ക്‌ വളരെ വായുവിന്റെ കഠിനമായ അവസ്ഥകളെ കൈകാര്യം ചെയ്യേണ്ടതുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X