Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വര്‍ഷം തിരഞ്ഞെടുപ്പിന് സാധ്യത

ദില്ലി: തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഫിബ്രവരി അവസാനത്തോടെ ജനപ്രിയ ബജറ്റ് അവതരിപ്പിച്ച് അത് മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ബിജെപിയും സഖ്യകക്ഷികളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് ആശങ്കയോടെ കാണുന്ന കോണ്‍ഗ്രസ് നേതൃത്വം ഈ വഴിക്കുള്ള ആലോചന ഗൗരവത്തോടെ നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയില്‍ പുന:സംഘടന നടത്തും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഇപ്പോള്‍ ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.

ഫിബ്രവരി 29ന് ലോക് സഭയില്‍ ചിദംബരം അവതരിപ്പിക്കുന്നത് ഒരു ജനപ്രിയ ബജറ്റായിരിക്കും. ബജറ്റിനെ തുടര്‍ന്നുള്ള ജനവികാരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ ബജറ്റ് സമ്മേളനം സമാപിക്കുന്ന മെയ് മൂന്നിന് ശേഷം ലോക് സഭ പിരിച്ചുവിട്ടേക്കും.

എല്‍.കെ.അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തി എന്‍ഡിഎ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസ് ആശങ്കയോടെയാണ് കാണുന്നത്.

കോണ്‍ഗ്രസ് പുന:സംഘടിപ്പിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചേക്കും. ഭാവിപ്രധാനമന്ത്രിയായി രാഹുലിനെ വാഴിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സോണിയയുടെ അടുത്ത കാല്‍വയ്പാവും ഇത്.

2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് നടന്ന 543 സീറ്റില്‍145 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. തുടര്‍ന്ന് ഇടതുപിന്തുണയോടെ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+