പെണ്‍കുഞ്ഞ് ഭാരമാണെന്ന് ഇന്‍ഷുറന്‍സ് കമ്പനിയുടെ പരസ്യം
ദില്ലി: പെണ്‍കുട്ടികള്‍ ഭാരമാണെന്ന് അവകാശപ്പെടുന്ന പരസ്യചിത്രം നല്കിയ സ്ഥാപനത്തിനെതിരെ ദില്ലിയിലെ വിദ്യാഭ്യാസ വകുപ്പ് നടപടിയ്ക്കൊരുങ്ങുന്നു.
ഐഎന്‍ജി വൈശ്യ ലൈഫ് ഇന്‍ഷുറന്‍സിന്റെ പരസ്യത്തിലാണ് പെണ്‍കുട്ടികള്‍ കുടുംബത്തിന് ഭാരമാണെന്ന കാര്യം ഊന്നിപ്പറയുന്നത്. ഇത് കുറ്റകരമായ പ്രസ്താവനയാണെന്നാണ് ദില്ലിയിലെ വിദ്യാഭ്യാസ വകുപ്പ് അഭിപ്രായപ്പെടുന്നത്.
സ്നേഹയോഗ്യയാണെങ്കിലും പെണ്‍കുട്ടി ഭാരമാണെന്ന അര്‍ത്ഥം വരുന്ന ഹിന്ദി വാചകമാണ് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റിന റെ പറയുന്നു.
പരസ്യം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇത്തരത്തിലൊരു പരസ്യം നല്‍കിയതിന് പ്രസ്തുത സ്ഥാപനം ചാനലുകളിലൂടെ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ഇവര്‍ നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊക്ഷന്‍ ഓപ് ചൈല്‍ഡ് റൈറ്റ്സിനും ദില്ലി വനിതാ കമ്മീഷനും കത്തുനല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടി ഭാരമാണെന്ന് പറയുന്നതിന് പശ്ചാത്തലമായി ഒരു ആശുപത്രി ദൃശ്യമാണ് പരസ്യത്തില്‍ കാണിയ്ക്കുന്നത്. ഇതില്‍ ലിംഗവിവേചനം വളരെ വ്യക്തമാണെന്നാണ് റിന പറയുന്നത്. പെണ്‍കുട്ടിയുടെ ജനനം മുതല്‍ അവളുടെ പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വന്‍ തുക പിതാവിന് ചെലവഴിക്കേണ്ടിവരുന്നുവെന്നും ഈ ഭാരം കുറയ്ക്കാനായി പ്രസ്തുത കമ്പനിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം.
പെണ്‍കുട്ടികളുടെ പഠനത്തിന് മാത്രമേ മാതാപിതാക്കള്‍ ചെലവാക്കുന്നുള്ളു ആണ്‍കുട്ടികള്‍ക്ക് വേണ്ടി അവര്‍ ഒന്നു ചെലവാക്കുന്നില്ലേ. പിന്നെയെന്തുകൊണ്ട് പെണ്‍കുട്ടികള്‍ മാത്രം ഭാരമാണെന്ന് പറയുന്നു. ഈ മനോഭാവം ശരിയാണോ- റിന ചോദിയ്ക്കുന്നു.
റിനയുടെ പരാതിയെത്തുര്‍ന്ന് വനിതാ കമ്മീഷന് ഈ പരസ്യത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനിയ്ക്കു കത്തു നല്‍കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ആശയങ്ങളും ആവിഷ്കാരങ്ങളും സ്ത്രീകളുടെ അവസ്ഥ പരിതാപകരമാക്കുമെന്ന് ദില്ലി വനിതാ കമ്മീഷന് അധ്യക്ഷ ബര്‍ക്ക് സിംഗ് ചൂണ്ടിക്കാട്ടുന്നു.
പരസ്യം നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന് വനിതാ കമ്മീഷന് പറയുന്നുണ്ടെങ്കിലും അത്തരത്തിലൊര് അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
ഇത് ആരെയും വേദനിപ്പിക്കാനും അപമാനിക്കാനും ഉദ്ദേശിച്ചുള്ളതല്ല. അച്ഛന്റെ കടമകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലിലൂടെ ഞങ്ങളുടെ സേനവത്തെക്കുറിച്ച് പറയാനാണ് ആഗ്രഹിച്ചത്.- ഐഎന്‍ജി വൈശ്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജിയന് ജനറല്‍ മാനേജര്‍ ഗീത സരിന് പറയുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications