ബീഡി കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ചു
അഹമ്മദാബാദ് : അടുക്കളയില്‍ വച്ച് ബീഡി കത്തിക്കുന്നതിനിടെ മധ്യവയസ്കന്‍ പൊള്ളലേറ്റ് മരിച്ചു. അഹമ്മദാബാദ് സ്വദേശിയായ ഹൈദര്‍ഖാന്‍ പഠാനാണ് (52) ഈ ദുരന്തമുണ്ടായത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ അടുക്കളയില്‍ ചെന്ന് ബീഡി കത്തിക്കാനായി തീപ്പെട്ടിയുരച്ചപ്പോള്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് പുറത്തേക്ക് വന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സിലിണ്ടറില്‍ നിന്നും ഗ്യാസടുപ്പിലേക്കുള്ള റബ്ബര്‍ ട്യൂബിലൂടെ ഗ്യാസ് ലീക്ക് ചെയ്തെന്നാണ് കരുതുന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ തീയണച്ച് ഹൈദര്‍ഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടം നടക്കുമ്പോള്‍ ഹൈദര്‍ഖാന്റെ രണ്ടു കുട്ടികളും സ്കൂളിലേക്കും മൂത്ത മകന്‍ ജോലിക്കും പോയിരിക്കുകയായിരുന്നു. ഭാര്യ വീട്ടുജോലികള്‍ ചെയ്യുകയായിരുന്നു. ബി എസ് എന്‍ എല്‍ ജീവനക്കാരനായിരുന്നു ഹൈദര്‍ഖാന്‍.












Click it and Unblock the Notifications