രാജ് താക്കറെയും അബു ആസ്മിയും അറസ്റ്റില്‍
മുംബൈ: എംഎന്‍എസ് നേതാവ് രാജ് താക്കറെയെയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു ആസ്‌മിയേയും മുംബൈ പോലീസ് അറസ്റ്റു ചെയ്‌തു.
മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി മഹാരാഷ്ട്രക്കരല്ലാത്തവര്‍ക്കെതിരെ പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തുക വഴി സമാധാനന്തരീഷം തകര്‍ത്തുവെന്ന കേസിലാണ് രാജ് താക്കറെയെ പോലീസ് അറസ്‌റ്റു ചെയ്‌തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസാണ് താക്കറെയ്‌ക്കെതിരെ എടുത്തിട്ടുള്ളത്. എന്നാല്‍ രാജ് താക്കറെ ജാമ്യത്തിന് അപേക്ഷയ്ക്കില്ലെന്ന് എംഎന്‍എസ് വൃത്തങ്ങള്‍പ്രഖ്യാപിച്ചിരുന്നു
രാജ് താക്കറെയുടെ അറസ്റ്റോടെ മുംബൈയും മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളും ഭീതിയിലാഴ്‌ന്നിരിക്കുകയാണ്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.












Click it and Unblock the Notifications