എച്ച്‌എംടി ഭൂമിവില്‍പന തെറ്റ്: ബിനോയ് വിശ്വം
വാടാനപ്പള്ളി: എച്ച്‌എംടി ഭൂമിവില്‍പ്പന തെറ്റാണെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചുപിടിച്ച് ന്യായമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കയ്യേറ്റങ്ങള്‍ തൊടാന്‍ ധൈര്യം കാണിക്കുന്ന സര്‍ക്കാറാണ് ഇപ്പോഴുള്ളത്. മൂന്നാര്‍ ദൗത്യം പൂര്‍ത്തിയാക്കിയിട്ടേ സര്‍ക്കാര്‍ പിന്‍വാങ്ങൂ. കേരളത്തിലിപ്പോള്‍ ഭൂമി കിട്ടാനില്ല. ഭൂമി കെട്ടിപ്പിടിച്ചിരിക്കാതെ വ്യവസായം നടത്താന്‍ വിട്ടുകൊടുക്കണം.
എന്നാല്‍ നെല്‍വയല്‍ നികത്തി വകസനം നടത്തുകയുമരുത്. മനുഷ്യഭാവിയ്‌ക്കും പ്രകൃതിസംരക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ശാസ്‌ത്രീയമായി സംരക്ഷിയ്‌ക്കും- അദ്ദേഹം പറഞ്ഞു.
മുന്‍മന്ത്രി കൃഷ്‌ണന്‍ കണിയം പറമ്പിലിന്റെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കേരള വികസനവും ഭൂ സംരക്ഷണവും എന്ന സെമിനാര്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications