വിസര്‍ജ്യം തീറ്റിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നര ലക്ഷം നഷ്ടപരിഹാരം
കൊച്ചി: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിയ്‌ക്കുകയും വിസര്‍ജ്യം തീറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്ന കേസില്‍ പരാതിക്കാരന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
മനുഷ്യാവകാശധ്വംസനം ആരോപിച്ച് പത്തനംതിട്ട അരുവാപ്പുലം സ്വദേശി സൈനുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ ഉത്തരവ്. നഷ്ടപരിഹാരത്തുക സര്‍ക്കാറാണ് നല്‍കേണ്ടത്.
വനം വകുപ്പിലെ ഉദ്യോഗസ്ഥരായ എം. അശോകന്‍, വി.കെ ആനന്ദന്‍, എ. സുഗതന്‍, ജോയ് തോമസ്, കെ.എസ് ഹരിലാല്‍, ആര്‍.എസ് മനോജ് എന്നിവരുടെ ശംബളത്തില്‍ നിന്നും സര്‍ക്കാര്‍ ഈ തുക തിരിച്ചുപിടിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഡ്വക്കറ്റ് കെ.പി രാമചന്ദ്രന്‍ മുഖാന്തിരമാണ് സൈനുദ്ദീന്‍ പരാതി സമര്‍പ്പിച്ചിരുന്നത്. 2006 ഫെബ്രുവരി 19ന് സെല്ലിലിട്ടു മര്‍ദ്ദിക്കുകയും വിസര്‍ജ്യം തീറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നായിരുന്ന സൈനുദ്ദീന്റെ പരാതി.












Click it and Unblock the Notifications