ലീഡര്‍ മലക്കം മറിയുന്നു
തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ. കരുണാകരന്‍.
മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നോടൊപ്പം കോണ്‍ഗ്രസിലേയ്ക്ക് മടങ്ങി വന്നവര്‍ക്ക് ചുമതലകള്‍ നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പു പ്രവര്‍ത്തനത്തിന് താനില്ല. ഉമ്മന്‍ചാണ്ടിയെ താന്‍ വിമര്‍ശിച്ചിട്ടില്ല. താഴെ തലം മുതല്‍ പ്രവര്‍ത്തിച്ച് വളര്‍ന്നു വന്നയാളാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ വിമര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ല.
തന്നോടൊപ്പം കോണ്‍ഗ്രസിലേയ്ക്ക് മടങ്ങി വന്ന പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും കരുണാകരന്‍ വ്യക്തമാക്കി.
അടുത്ത പേജില്‍












Click it and Unblock the Notifications