റാംഗിഗ്: ഈറോഡില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു
ശ്രീകണ്ഠപുരം: തമിഴ്നാട്ടില്‍ റാംഗിംഗിനിടെ ക്രൂരമര്‍ദ്ദനത്തിനിരയായ മലയാളി വിദ്യാര്‍ഥി മരിച്ചു.
കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ വിളക്കണ്ണൂര്‍ മാവിലംപാറയിലെ മുണ്ടുപാലത്ത് കുര്യാക്കോസിന്റെ മകന് സനു കുര്യാക്കോസ് (21) ആണ് മരിച്ചത്.
ഈറോഡിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു മരണം. സനുവിനെ മര്‍ദ്ദിയ്ക്കുന്നത് തടയാന്‍ ചെന്ന മറ്റൊരു മലയാളി വിദ്യാര്‍ഥിയായ ബേബി( 20)യെ ഗുരുതരമായ പരിക്കുകളോടെ ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈറോഡിലെ ഭവാനിയിലുള്ള ശ്രീ അമ്മന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജിലെ രണ്ടാം വര്‍ഷ കാറ്ററിംങ്ങ് ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ സനുവിനെ മര്‍ദ്ദനമേറ്റ നിലയില്‍ ശനിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സനുവിനെ സീനിയര്‍ വിദ്യാര്‍ഥികളായ ആറംഗ സംഘം അക്രമിക്കുകയായിരുന്നുവെന്ന് സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സനുവിനെ
പിന്നീട് ഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നറിഞ്ഞ് പ്രതികള്‍തന്നെ മുന്‍കൈയ്യെടുത്താണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ഫുട്ബോള്‍ കളിയ്ക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് പ്രതികള്‍ ആശുപത്രിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തു. സനുവിനെ മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ഥികളായ അഭിലാഷ്, സജിനു, റനീഷ്, ഡെന്നി, സൂരജ് എന്നിവര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളില്‍ അഞ്ചു പേര് മലയാളികളാണ്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications