Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലിഫിലിമിന്റെ മറവില്‍ പീഡനം: സഹായി പിടിയില്‍

അമ്പലപ്പുഴ: ടെലിഫിലിമില്‍ അഭിനയിപ്പിക്കാമെന്ന്‌ മോഹിപ്പിച്ച്‌ നാലുചിറ യുപി സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി ബിജുവിന്റെ സഹായി ആറാട്ടുപുഴ മംഗലത്തില്‍ വിപിന്‍ ദാസി(31)നെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

ബിജുവും ഇയാളും ചെറായി സ്വദേശികളും മുമ്പ്‌ ഫിലിം നിര്‍മാണ രംഗത്ത്‌ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചവരുമാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ബിജു ഒരു മാസം മുമ്പ്‌ വിപിന്റെ വീട്ടില്‍ താമസിയ്‌ക്കുകയും പീന്നിട്‌ തോട്ടപ്പിള്ളി നാലുചിറ സ്‌കൂളിനടുത്ത്‌ വീട്‌ വാടകയ്‌ക്കെടുത്ത ശേഷം ടെലിഫിലിം നിര്‍മാണവുമായി ബന്‌്‌ധപ്പെട്ട്‌ അധികൃതരെ സമീപിക്കുകയുമായിരുന്നു.

എന്നാല്‍ സ്‌ക്രീന്‍ ടെസ്റ്റ്‌ നടത്തിയ ശേഷം തിരക്കഥ മോശമാണെന്ന്‌ മനസിലാക്കി താന്‍ ടെലിഫിലിം നിര്‍മാണത്തില്‍ നിന്നും പിന്‍മാറിയെന്ന്‌ വിപിന്‍ പോലീസിനോട്‌ പറഞ്ഞു. സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും വിപിനെ തിരിച്ചറിഞ്ഞു.

ബിജുവുമായി വിപിന്‍ മൊബൈലലില്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് പോലീസിന് തെളിവും ലഭിച്ചിട്ടുണ്ട്. വിപിനെ അമ്പലപ്പുഴ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്റ്‌ ചെയ്‌തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+