പ്രണയത്തിന് കണ്ണില്ലേ?
വാഷിംഗ്‌ടണ്‍: പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നത് ശരിയാണെന്ന് ഒരു പഠന റിപ്പോര്‍ട്ട്. കോളജ് വിദ്യാര്‍ത്ഥികള്‍ ഏറെയും തങ്ങള്‍ പ്രണയിക്കുന്നയാള്‍ക്ക് സൗന്ദര്യമുണ്ടോയെന്ന കാര്യം പോലും അത്രയ്‌ക്കു കാര്യമായി കണക്കിലെടുക്കാറില്ലത്രേ.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ഡേറ്റിംഗ് വെബ്‌സൈറ്റായ ഇഹാര്‍മ്മണിയും ചേര്‍ന്നാണ് ഇക്കാര്യം കണ്ടെത്തിയത്.
മിക്കവരുടെയും പ്രണയം ഉടലെടുക്കുന്നത് ആകര്‍ഷകത്വമെന്ന ഘടകത്തില്‍ നിന്നല്ല. മിക്കവരും മറ്റൊരാള്‍ ഉണ്ടാക്കുന്ന വൈകാരികമായ ചിന്തകളിലൂടെയാണ് സ്‌നേഹിക്കാന്‍ തുടങ്ങുന്നത്. ഇതുകൊണ്ട്‌തന്നെ ആളുകള്‍ പലപ്പോഴും പ്രണയത്തിന്റെ കാര്യത്തില്‍ കാഴ്‌ചയില്ലാത്തവരാകുന്നു- ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗികതയില്‍ സാധാരണ മനോഭാവം പുലര്‍ത്തുന്ന 120 വിദ്യാര്‍ത്ഥികളെ ഇഹാര്‍മ്മണി സൈറ്റിലെ ആകര്‍ഷണീയരായ അംഗങ്ങളുടെ പടങ്ങള്‍ കാണിച്ചാണ് ഗവേഷക സംഘം പഠനവിധേയരാക്കിയത്. ഇവരോട് ഈ ചിത്രങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തി അഭിപ്രായം പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതില്‍ ഏറ്റവും നല്ല ചിത്രം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടതിനൊപ്പം തന്നെ ഇവരോട് ഇപ്പോഴത്തെ പ്രണയപങ്കാളികളെക്കുറിച്ചോ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചോ ഒരു വിവരണം തയ്യാറാക്കാനും ആവശ്യപ്പെട്ടിരുന്നു. എഴുത്തിനിടെ നേരത്തേ കണ്ട ചിത്രങ്ങള്‍ ഓര്‍ക്കരുതെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യം ഓര്‍മ്മവരുകയാണെങ്കില്‍ അതെന്തുകൊണ്ടാണെന്ന് എഴുതാനും നിര്‍ദ്ദേശിച്ചു. പങ്കാളികെക്കുറിച്ച എഴുതുമ്പോള്‍ ഇപ്പോള്‍ കണ്ടവരെ ഓര്‍ത്തുവെന്ന് സമ്മതിച്ചവര്‍ വളരെ കുറവായിരുന്നു. ചിലരൊക്കെ സൈറ്റില്‍ കണ്ട ഫോട്ടോകളിലെ വസ്‌ത്രത്തിന്റെ കളറും ഫോട്ടോ എവിടെനിന്നും എടുത്തതാണെന്നും ഓര്‍മ്മിച്ചു. എന്നാല്‍ പലര്‍ക്കും ചിത്രങ്ങളിലെ ഏറ്റവും ആകര്‍ഷകമായ കാര്യങ്ങള്‍ ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
പ്രണയപങ്കാളിയെക്കുറിച്ച് എഴുതിക്കഴിയുമ്പോഴേയ്‌ക്കും ഫോട്ടോയില്‍ കണ്ടവരുടെ ശാരീരിക പ്രത്യേകതകളും പലരും മറന്നിരുന്നു. ഇതില്‍ നിന്നും മനസ്സിലാകുന്നത് കാഴ്‌ചയിലെ ആകര്‍ഷകത്വമല്ല പ്രണയത്തന് കാരണമെനനും മറ്റു പലകാര്യങ്ങളില്‍ക്കൂടിയുമാണ് പ്രണയം വിടരുന്നതെന്നുമാണ് കണ്ടെത്തിയത്.












Click it and Unblock the Notifications