സ്പീല്‍ബര്‍ഗ് ഒളിംപിക്സ് കമ്മിറ്റി അംഗത്വം രാജി വെച്ചു
ന്യൂയോര്‍ക്ക്: പ്രശസ്‌ത സംവിധായകനും നിര്‍മാതാവുമായ സ്‌റ്റീവന്‍ സ്‌പീല്‍ ബര്‍ഗ് ഒളിംപിക്‌സ് കമ്മിറ്റിയില്‍ നിന്നും രാജി വെച്ചു. ഈ വര്‍ഷം നടക്കുന്ന ബെയ്‌ജിംഗ് ഒളിംപിക്‌സിലെ ആര്‍ട്ടിസ്റ്റിക് അഡ്വൈസര്‍ എന്ന പദവിയാണ് സ്‌പീല്‍ബര്‍ഗ് ഒഴിഞ്ഞത്.
നടി മിയ ഫാരോയും സാമൂഹിക പ്രവര്‍ത്തകരും ചൈന നേതൃത്വം നല്‌കുന്ന ഒളിംപിക്‌സ് ഗെയിംസുമായി സ്‌പീല്‍ബര്‍ഗ് സഹകരിക്കുന്നതിനെതിരെ വിമര്‍ശിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സ്‌റ്റീവന്‍ ഒളിംപിക് കമ്മിറ്റിയില്‍ നിന്നും രാജി വെച്ചത്.
ചൈന അടുത്ത ബന്ധം പുലര്‍ത്തുന്ന സുഡാനിലെ മനുഷ്യവകാശ ധ്വംസനങ്ങളില്‍ ചൈന ഫലപ്രദമായി ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സ്‌പീല്‍ബര്‍ഗ് പറഞ്ഞു.
സുഡാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ചൈന തന്നെയാണ് അവര്‍ക്കാവശ്യമുള്ള ആയുധങ്ങള്‍ ലഭ്യമാക്കുന്നതെന്ന് സ്‌പീല്‍ ബര്‍ഗ് കുറ്റപ്പെടുത്തി.
സുഡാനിലെ ഡാഫറില്‍ വര്‍ഷങ്ങളായി നടക്കുന്ന കലാപങ്ങളില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ അഭയാര്‍ഥികളയാി മാറിയതായും അദ്ദേഹം പറഞ്ഞു.
ഐക്യ രാഷ്ട്ര സഭയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ചൈനിസ് ഓഫീസിനാണ് സ്‌പീല്‍ ബര്‍ഗ് രാജിക്കത്ത് കൈമാറിയത്. കൂടാതെ സുഡാന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയ്‌ക്ക് കത്തയക്കുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications