വമ്പന്‍മാര്‍ക്ക് ചെറുനഗരങ്ങളില്‍ കാലിടറുന്നു
മലപ്പുറം: തദ്ദേശവാസികളുടെ ബഹിഷ്‌കരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ചില്ലറ വില്‍പന രംഗത്തേയ്‌ക്കു ചുവടുവച്ച കുത്തക കമ്പനികള്‍ക്ക് കാലിടറുന്നു.
ബഹിഷ്‌കരണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി സ്‌പെന്‍സേഴ്‌സിന്റെ മൂന്ന് ഷോറുമകള്‍ പൂട്ടി. പെരിന്തല്‍മണ്ണ, ഗുരുവായൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്‌പെന്‍സര്‍ ഷോറൂമുകളാണ് പൂട്ടിയത്. കേരളത്തില്‍ നാല്‌പപതിലേറെ ഷോറൂമുകളാണ് സ്‌പെന്‍സേഴ്‌സ് തുറന്നത്.
ഫെബ്രുവരി ഒന്നുമുതലാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍തുറന്ന കേന്ദ്രം അടച്ചുപൂട്ടിയത്. ഗുരുവായൂരില്‍ പടിഞ്ഞാറേ നടയ്‌ക്കല്‍ സ്ഥാപിച്ച കേന്ദ്രവും അടച്ചുപൂട്ടിയത് വിറ്റുവരവ് കുറഞ്ഞതിനെത്തുടര്‍ന്നാണ്. പ്രതിമാസ ചെലവും വിറ്റുവരും യോജിച്ചുപോകാത്തതിനെത്തുടര്‍ന്നാണ് കേന്ദ്രങ്ങള്‍ പൂട്ടിയത്.
ഇടുതുഭരണത്തിലുള്ള പെരിന്തല്‍മണ്ണ നഗരസഭ ആദ്യം സ്‌പെന്‍സേഴ്‌സ് ഷോറൂമിന് മൗനാനുമതി നല്‍കിയെങ്കിലും പിന്നീട് വിവിധ സംഘടനകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെത്തുടര്‍ന്ന് 2007 ജൂലൈയില്‍ സ്‌പെന്‍സര്‍ ഷോറും അടയ്‌ക്കാന്‍ തീരുമാനിച്ച് നഗരസഭ നഗരകാര്യ ഡയറക്ടറെ വിവരമറിയിച്ചിരുന്നു.
സമരങ്ങളും എതിര്‍പ്പും ശക്തിയായോടെ ഷോറും അടക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സ്‌പെന്‍സര്‍ ലൈസന്‍സിയ്‌ക്ക് നോട്ടീസയച്ചു. എന്നാല്‍ ഇതിനെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ ട്രിബ്യൂണലിന് അപ്പീല്‍ നല്‍കി തുടര്‍പ്രവര്‍ത്തനത്തിന് സ്‌പെന്‍സര്‍ അനുമതി നേടി.
പരസ്യങ്ങളും ആനുകൂല്യങ്ങളും നല്‍കിട്ടും ഉപഭോക്താക്കള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇങ്ങനെ ഷോറുമുകളുടെ വിറ്റുവരവ് കുറഞ്ഞു. പെരിന്തല്‍മണ്ണയിലെ കെഎസ്‌ആര്‍ടിസി ഡിപ്പോയ്‌ക്ക് മുന്‍വശം റോയല്‍ പ്ലാസ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോറും മഞ്ചേരിയിലേക്ക് മാറ്റാനാണ് തീരുമാനം. മഞ്ചേരി കോട്ടയ്‌ക്കല്‍ എന്നിവിടങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനമുണ്ടത്രേ.
വന്‍നഗരങ്ങളില്‍ വിജയം കണ്ടശേഷമായിരുന്ന സ്‌പെന്‍സര്‍ കേരളത്തിലെ ഇടത്തരം നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചത്. ചില്ലറ വില്‍പ്പന മേഖലയില്‍ സ്‌പെന്‍സറുള്‍പ്പെടെ ബഹുരാഷ്ട്ര കുത്തകകള്‍ കടന്നുകയറിയതിനെ വ്യാപാരി വ്യവസായി സംഘടനകള്‍, സോളിഡാരിറ്റി, ഇടത് യുവജന സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പലപ്പോഴായി വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.












Click it and Unblock the Notifications