സോണിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ദില്ലി: സോണിയ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സോണിയ ഗാന്ധിയ്‌ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു.
ബെല്‍ജിയം സര്‍ക്കാരിന്റെ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ലിയോ പോള്‍ഡ് സ്വീകരിയ്‌ക്കുക വഴി സോണിയ ഗാന്ധി ബെല്‍ജിയത്തോട് വിധേയത്വം പുലര്‍ത്തിയെന്നാരോപിച്ച് യോഗം എന്ന സംഘനടയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി നല്‌കിയത്.
വേറൊരു രാജ്യത്തോട് വിധേയത്വം പുലര്‍ത്തുന്ന സോണിയയുടെ പാര്‍ലമെന്ററി അംഗത്വം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലുള്ളത്. 2006ലാണ് സോണിയ ബെല്‍ജിയത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ലിയോപോള്‍ഡ് സ്വീകരിച്ചത്.
ഭരണഘടന പ്രകാരം മറ്റൊരു രാജ്യത്തോട് കൂറു പുലര്‍ത്തിയ പാര്‍ലമെന്റംഗത്തിന് അയോഗ്യത കല്‌പിക്കാം. ബെല്‍ജിയം ബഹുമതിയുമായി ബന്ധപ്പെട്ട് വിദേശ കാര്യ മന്ത്രാലയത്തിന് കത്തെഴുതാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
സോണിയക്കെതിരെ നോട്ടീസയക്കാനുള്ള തീരുമാനത്തെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരംഗം വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഭൂരിപക്ഷ തീരുമാന പ്രകാരം നോട്ടീസയക്കാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications