പെട്രോളിനും ഡീസലിനും വില കൂട്ടി
ദില്ലി: പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോളിന് രണ്ടുരൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ വിലകള്‍ വ്യാഴാഴ്‌ച അര്‍ധരാത്രിമുതല്‍ നിലവില്‍വരും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയിലുള്ള രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമതിയാണ് വിലവര്‍ധനയില്‍ തീരുമാനമെടുത്തത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്ത് എണ്ണവില വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇടതുപാര്‍ട്ടികളും ബിജെപിയും എതിര്‍പ്പുപ്രകടിപ്പിച്ചതിനെത്തുടര്‍ന്നും പൊതുതിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടും സര്‍ക്കാര്‍ വര്‍ധന തീരുമാനം നീട്ടുക്കൊണ്ടുപോവുകയായിരുന്നു.
ഇതിന് മുമ്പ് രണ്ടുതവണ വിലവര്‍ധിപ്പിക്കാനായി മന്ത്രിതല സമിതി യോഗം ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും തീരുമാനം നീട്ടിവെയ്‌ക്കുകയായിരുന്നു.
വിലവര്‍ധന ഉചിതമായില്ലെന്നും ഇത് മറ്റ് അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനിടയാക്കുമെന്നും ഇത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും സിപിഐ നേതാവ് ഡി രാജ ദില്ലിയില്‍ പറഞ്ഞു.
രാജ്യത്തുടനീളം വിലവര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വിലവര്‍ദ്ധന എണ്ണക്കമ്പനികള്‍ക്ക് 840 കോടിയുടെ ലാഭമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications