ഇന്ധ വിലര്‍ദ്ധനയ്‌ക്കെതിരെ ഇടത് പാര്‍ട്ടികള്‍
ദില്ലി: ഇന്ധന വില വര്‍ദ്ധനവിനെതിരെ വ്യഴാഴ്‌ച രാജ്യമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിയ്‌ക്കാന്‍ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു.
വില വര്‍ദ്ധന പിടിച്ചു നിര്‍ത്താനായി കസ്റ്റസ് ഡ്യൂട്ടിയിലും എക്‌സൈസ് ഡ്യൂട്ടിയിലും ഇളവ് വരുത്താനുള്ള നിര്‍ദേശങ്ങള്‍ യുപിഎ ഗവണ്‍മെന്റ് മുഴുവനായും തള്ളിയതിലും ഇടതു പാര്‍ട്ടികള്‍ പ്രതിഷേധിച്ചു.
സര്‍ക്കാരിന്റെ തീരുമാനത്തില്‍ തങ്ങള്‍ തീര്‍ത്തും നിരാശരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ദില്ലിയില്‍ പറഞ്ഞു. സിപിഎമ്മിനെ കൂടാതെ സിപിഐ, ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടതു പാര്‍ട്ടികളും .വില വര്‍ദ്ധനവിനെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധന മൂലം ഇപ്പോള്‍ തന്നെ വിഷമിയ്‌ക്കുന്ന സാധാരണക്കാര്‍ക്ക് ഇന്ധന വില വര്‍ദ്ധ കൂടുതല്‍ പ്രഹരമാണ് നല്‌കുകയെന്ന് സിപിഐ ദേശീയ സെക്രട്ടരി ഡി രാജ പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന പിടിച്ചു നിര്‍ത്താനായി ഇടതു പാര്‍ട്ടികള്‍ കൂട്ടായി എക്‌സൈസ്, കസ്റ്റംസ് ഡ്യൂട്ടികള്‍ കുറയ്‌ക്കാന്‍ യുപിഎയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയാണ് യുപിഎ ഇന്ധന വില വര്‍ദ്ധന നടപ്പാക്കിയിരിക്കുന്നത്.












Click it and Unblock the Notifications