പപ്പു യാദവിന് ജീവപരന്ത്യം തടവ് ശിക്ഷ
ദില്ലി: സിപിഎം നേതാവായിരുന്ന അജിത് സര്‍ക്കാരിനെ വധിച്ച കേസില്‍ ആര്‍ജെഡി എംപി പപ്പു യാദവിന് പട്‌ന കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചൂ.
കേസിലെ മറ്റു പ്രതികളായിരുന്ന രാജന്‍ തിവാരിയ്‌ക്കും അനില്‍ യാദവിനും ജീവപരന്ത്യം ശിക്ഷ നല്‌കിയിട്ടുണ്ട്.
കേസില്‍ പപ്പു യാദവും കൂട്ടരും കുറ്റക്കാരാണെന്ന് അഡീഷണല്‍ സെക്ഷന്‍സ് ജഡ്‌ജി ബി.എം ശ്രീനിവാസ്‌തവ് കഴിഞ്ഞയാഴ്‌ച വിധിച്ചിരുന്നു.
കേസ് അന്വേഷിച്ച സിബിഐ 61 സാക്ഷികളെ ഹാജരാക്കി. പുരനിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്ന അജിത് സര്‍ക്കാര്‍ 1998 ജൂണ്‍ 14നാണ് വെടിയേറ്റ് മരിയ്‌ക്കുന്നത്.
സര്‍ക്കാരിനെ വധിച്ചതിനു പിന്നില്‍ യാദവും സംഘവുമാണെന്നായിരുന്നു ആരോപണം. യാദവ് ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. 2004 മാര്‍ച്ചിലാണ് പപ്പു യാദവിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തത്.












Click it and Unblock the Notifications