Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയിയുടെ പ്രസംഗം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ദില്ലി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി വാജ്‌പേയി 2002ലെ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ രേഖകള്‍ കാണാനില്ലെന്ന്‌‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ കേന്ദ്ര വിവരവകാശ കമ്മീഷനെ അറിയിച്ചു.

ഡിസംബര്‍ 17നാണ്‌ പ്രസംഗത്തിന്റെ കോപ്പിയാവശ്യപ്പെട്ട്‌ കേന്ദ്ര വിവരവകാശ കമ്മീഷന്‍ (സിഐസി) പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെഴുതിയത്‌.

ദില്ലി സ്വദേശിയ ആര്‍.എല്‍ ഖാന്‍ എന്നയാളാണ്‌ പ്രസംഗത്തിന്റെ കോപ്പി തേടി സിഐസിയെ സമീപിച്ചിരുന്നത്‌.

പട്ടികജാതി വിഭാഗക്കാര്‍ക്ക്‌ പത്തു വര്‍ഷത്തേക്ക്‌ കൂടി ജോലി സംവരണം തുടരുമെന്ന്‌ പ്രസംഗത്തില്‍ പറഞ്ഞിരുന്നതായി അപേക്ഷകന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെക്കുറിച്ചറിയാനാണ്‌ ഖാന്‍ പ്രസംഗത്തിന്റെ കോപ്പിയന്വേഷിച്ച്‌ സിഐസിയെ സമീപിച്ചത്‌.

എന്നാല്‍ പ്രസംഗം കണ്ടെടുക്കാനായില്ലെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിലെ പബ്ലിക്‌ റിലേഷന്‍ മുന്‍ മേധാവി കമല്‍ ദയാനി സിഐസിയെ അറിയിക്കുകയായിരുന്നു. അതെ സമയം പ്രസംഗം തയ്യാറാക്കിയ പേഴ്‌സണല്‍ ആന്‍ഡ്‌ ട്രെയിനിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട്‌ കമ്മീഷന്‌ നല്‌കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+