അഭയ കേസ്: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കേസില്‍ സംശയിക്കുന്ന ചിലരെ നാര്‍കോ അനാലിസിസ് ടെസ്‌റ്റിന് വിധേയരാക്കിയ ശേഷം നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ 2007 സെപ്‌തംബര്‍ നാലിന് ബാംഗ്ലൂരില്‍ നാര്‍കോ അനാലിസിസിന് വിധേയരാക്കിയതിന്റെ റിപ്പോര്‍ട്ടും നേരത്തെ മുദ്രവച്ച കവറില്‍ സിബിഐ കോടതില്‍ നല്‍കിയിരുന്നു.
പരിശോധന നടത്തിയെങ്കിലും അതിനുശേഷം സിബിഐ കൂടുതല്‍ അന്വേഷണങ്ങളൊന്നും നടത്തിയില്ലെന്നാരോപിച്ച് അഭയയുടെ പിതാവ് ഐക്കരക്കുന്നേല്‍ തോമസ് നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ട ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications