കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പൊതുസമ്മേളനം അലങ്കോലപ്പെട്ടു

  • By Staff
Google Oneindia Malayalam News

കോട്ടയം :അച്ചടക്കത്തെ സംബന്ധിച്ച സിപിഎമ്മിന്റെ അവകാശവാദങ്ങള്‍ക്ക് കനത്ത തിരിച്ചടിയേല്‍പ്പിച്ച്, കോട്ടയം സമ്മേളനത്തിന്റെ പൊതുയോഗം ഒരുവിഭാഗം അണികള്‍ അലങ്കോലപ്പെടുത്തി.

വിഎസ് അച്യുതാനന്ദന്‍ പ്രസംഗിക്കുന്നതിനിടെ വേദിയിലേയ്ക്ക് കുപ്പി വലിച്ചെറിഞ്ഞും വേദിയിലേയ്ക്ക് തളളിക്കയറാന്‍ ശ്രമിച്ചുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയത്. ഇവരെ റെഡ് വാളണ്ടിയര്‍മാര്‍ കൈകാര്യം ചെയ്തു. മുദ്രാവാക്യം വിളികളും മറ്റുമായി സമ്മേളനം അലങ്കോലമായതിനെ തുടര്‍ന്ന് പിന്നീട് സമ്മേളനം നിര്‍ത്തി.

സമ്മേളനം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചു. കളളുകുടിയന്റെ ആവേശമല്ല, സിപിഎം പ്രവര്‍ത്തകരുടെ ആവേശമാണ് കാണിക്കേണ്ടതെന്ന് പിണറായി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

എന്തുകൂത്താട്ടവും പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.






വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X