ഇന്തോനേഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി
ജക്കാര്‍ത്ത: വ്യാഴാഴ്‌ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
മാലുക്കു ദ്വീപിന് 275 കിലോമീറ്റര്‍ തെക്കുവടക്കായാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 2.58നുണ്ടായ ചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
സമുദ്രാന്തര്‍ ഭാഗത്ത് ചലനമുണ്ടായതിനെത്തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രമോ ജപ്പാന്‍ മെറ്ററോളജിക്കല്‍ ഏജന്‍സിയോ ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.












Click it and Unblock the Notifications